HOME
DETAILS

മന്ത്രിസഭ അടിമുടി അഴിച്ചു പണിയാന്‍ കേന്ദ്രം; ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ പുറത്ത്

  
backup
July 07 2021 | 09:07 AM

national-health-minister-education-minister-among-exits-ahead-of-cabinet-reshuffle

ന്യൂഡല്‍ഹി: പുനഃസംഘടനയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭയില്‍ അപ്രതീക്ഷിത രാജികള്‍. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

ഹര്‍ഷവര്‍ധനെ കൂടാതെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവളം വകുപ്പുമന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ വകുപ്പു സഹമന്ത്രി ദേബശ്രീ ചൗധരി, ഭക്ഷ്യപൊതുവിതരണ വകുപ്പു സഹമന്ത്രി റാവുസാഹേബ് ദാന്‍വേ പട്ടേലും രാജി സമര്‍പ്പിച്ചു.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടും വമ്പന്‍മാറ്റങ്ങള്‍ വരുത്തിയുമാണ് പുനഃസംഘടന. ഇന്ന് വൈകിട്ട് ആറുമണിക്ക് പുതിയമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

നിര്‍മല സീതാരാമന്‍ ധനവകുപ്പില്‍ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അവരെ മറ്റൊരു വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റുമെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്.

പുനഃസംഘടനയില്‍ മന്ത്രിമാരാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറേ ഉറപ്പാണ്. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, എല്‍.ജെ.പി. വിമത വിഭാഗം നേതാവ് പശുപതി പരസ്, യു.പിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുണ്‍ ഗാന്ധി, രാഹുല്‍ കശ്വാന്‍, സി.പി. ജോഷി എന്നിവരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago