HOME
DETAILS

ദയാബായി ഒക്ടോബര്‍ രണ്ടിന് നിരാഹാര സമരം തുടങ്ങും

  
backup
September 17 2022 | 05:09 AM

%e0%b4%a6%e0%b4%af%e0%b4%be%e0%b4%ac%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8


കാസര്‍കോട് • കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുമ്പില്‍ ഒക്ടോബര്‍ രണ്ടിന് അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കും. നിരവധി തവണ സര്‍ക്കാരിന് മുമ്പില്‍ നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന രോഗങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നല്‍കാന്‍ പഠനവും ഗവേഷണവും നടത്താവുന്ന ആരോഗ്യ സംവിധാനങ്ങള്‍ ജില്ലയില്‍ നിര്‍ബന്ധമാണെന്നും ദയാബായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ എയിംസ് പ്രൊപ്പൊസലില്‍ കാസര്‍കോട് ജില്ലയുടെ പേരും ഉള്‍പ്പെടുത്തുക, ഉക്കിനടുക്ക മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, ടാറ്റ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളില്‍ വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ദയാബായി ഉന്നയിച്ചു.


മുഴുവന്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭകളിലും ദിന പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും പകല്‍ നേരം സംരക്ഷണവും പരിചരണവും നല്‍കാനാവശ്യമായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ ദയാബായി, കരീം ചൗക്കി, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, മുനീര്‍ ആറങ്ങാടി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഷാഫി കല്ലുവളപ്പില്‍, താജുദ്ധീന്‍ പടിഞ്ഞാര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago