മോദി മന്ത്രിസഭയില്‍ രണ്ടാമതൊരു മലയാളികൂടി, രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മന്ത്രിസഭയിലെ ആദ്യ മലയാളി. 2006 മുതല്‍ 2018 വരെ രാജ്യസഭയില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച സ്വതന്ത്ര എം.പിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ പിന്നീട് ബി.ജെ.പി അംഗത്വം എടുക്കുകയായിരുന്നു. കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക തയാറാക്കിയ സമിതിയംഗമായിരുന്നു.
പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി), ഇലക്ട്രോണിക് ആന്‍ഡ് ഐ.ടി ഉപദേശക സമിതി എന്നിവയില്‍ അംഗമാണ്. 1994ല്‍ ബി.പി.എല്‍ മൊബൈല്‍ സ്ഥാപിച്ച വ്യവസായിയായ രാജീവ് ചന്ദ്രശേഖര്‍, ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഉപദേശകനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."