പൊലിസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ട മേയറെ കൗണ്‍സില്‍ യോഗത്തില്‍ വളഞ്ഞിട്ട് സല്യൂട്ട് നല്കി പ്രതിപക്ഷം
തൃശ്ശൂര്‍: പൊലിസ് സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിപ്പെട്ട തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ കൗണ്‍സില്‍ യോഗത്തിനിടെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്ത് പ്രതിപക്ഷ അംഗങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് മേയറെ വളഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സല്യൂട്ട് കൊടുത്തത്.
എല്ലാവരും സല്യൂട്ട് നല്കി തന്നെ ആദരിച്ചപ്പോള്‍ തിരിച്ച് ചിരിച്ചുകൊണ്ട് തന്നെ അവര്‍ക്കെല്ലാം സല്യൂട്ട് തിരികെ നല്കി.
പ്രതിപക്ഷ നേതാവ് രാജന് പല്ലന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ വളഞ്ഞത്.
ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്പറേഷന് മേയര്‍ക്കുള്ളത്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പൊലിസ് മുഖം തിരിച്ചെന്നുമാണ് മേയര്‍ പരാതിയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."