കുടിയന്‍മാര്‍ക്ക് നിയമം ബാധകമല്ലേ
കൊച്ചി: മദ്യശാലകള്‍ക്കു മുന്നിലെ തിരക്കിന് നിയന്ത്രണമില്ലാത്തതില്‍ സര്‍ക്കാരിനു വീണ്ടണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചുകൊണ്ട് മദ്യശാലകള്‍ക്കു മുന്നിലുള്ള ക്യൂ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
സംസ്ഥാനത്തു കടുത്ത നിയന്ത്രങ്ങളുള്ളപ്പോള്‍ മദ്യശാലകള്‍ക്ക് ഇളവു നല്‍കുന്നത് എന്തുകൊണ്ടാണെണ്ടന്നു കോടതി ചോദിച്ചു. പൊതുനിരത്തുകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ക്കു മുന്നില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് വരിനില്‍ക്കുന്നത്. ഹൈക്കോടതി പരിസരത്തെ സര്‍ക്കാരിന്റെ ഔട്ട്‌ലെറ്റില്‍ പോലും സാമൂഹിക അകലം പാലിക്കാന്‍ നടപടിയില്ല. പൊതുസ്ഥലങ്ങളിലും റോഡുകള്‍ക്കു സമീപത്തും ക്യൂ നില്‍ക്കുന്ന രീതി തന്നെ സമൂഹത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന നിലയിലാണ്.
മറ്റു സാധനങ്ങള്‍ വാങ്ങുന്നതുപോലെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ മദ്യം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാനാകുമോ എന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. സമൂഹത്തിന്റെ അന്തസ്സത്തയെ ബാധിക്കാത്ത രീതിയില്‍ സൗകര്യമൊരുക്കേണ്ടണ്ടത് അനിവാര്യമാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ എല്ലാ കൗണ്ടണ്ടറുകളിലും സമയം നഷ്ടപ്പെടുത്തി മണിക്കൂറുകള്‍ വരിനില്‍ക്കുകയാണ് ഉപഭോക്താക്കളെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി നിര്‍ദേശമനുസരിച്ച് ഓണ്‍ലൈനായി ഹാജരായ ബെവ്‌കൊ എം.ഡി യോഗേഷ് ഗുപ്തയും എക്‌സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണനും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ശകാരിച്ചുകൊണ്ടണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍. കൊവിഡ് കുറയാതെ നില്‍ക്കുമ്പോഴും ജനങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്താത്ത സര്‍ക്കാരിനും ബിവറേജസ് കോര്‍പറേഷനും വരുമാനം മാത്രമാണ് ലക്ഷ്യം. താത്പര്യമുണ്ടണ്ടായിരുന്നെങ്കില്‍ മദ്യവില്‍പനശാലകള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കുകയില്ലായിരുന്നെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
മദ്യവില്‍പന ബവ്‌കോയുടെ കുത്തകയായിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്‍പറേഷനു സാധിച്ചിട്ടില്ല. വിവാഹങ്ങള്‍ക്ക് 20 പേരെ അനുവദിക്കുമ്പോഴാണ് മദ്യശാലകള്‍ക്കു മുന്നില്‍ 500 പേരെ വരെ ക്യൂ നിര്‍ത്തുന്നത്. ഇത് സാധാരണക്കാര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നു വ്യക്തമാക്കണം. എന്തുകൊണ്ടണ്ടാണ് വരിയിലെ തിരക്കു നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തതെന്ന് ഉന്നതോദ്യോഗസ്ഥരോടു ചോദിച്ച കോടതി, വരി നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു.
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ തിരക്കു ചൂണ്ടിക്കാട്ടി അഡ്വ. വിജയന്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് പരാമര്‍ശം. തിരക്കു നിയന്ത്രിക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
നീണ്ടണ്ട വരികളുണ്ടണ്ടാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ബിവറേജ് ഷോപ്പുകള്‍ അടച്ചിട്ടതും ജൂണ്‍ 17നു തുറക്കാനിടയായതുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."