HOME
DETAILS

ഫേസ്ബുക്കിനും ട്വിറ്ററിനും കോടതി വിമര്‍ശനം

  
backup
July 09 2021 | 03:07 AM

321020-2

 

ന്യൂഡല്‍ഹി: പുതിയ ഐ.ടി നിയമം ലംഘിച്ചതിന്റെ പേരില്‍ ട്വിറ്ററിനെതിരേ കേന്ദ്രസര്‍ക്കാരിന് നടപടിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി.
ഐ.ടി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇടക്കാലത്തേക്ക് ഇളവുവേണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് രേഖാ പല്ലി ഉത്തരവ് പുറപ്പെടുവിച്ചത്.
ഐ.ടി നിയമപ്രകാരമുള്ള പരാതിപരിഹാര ഉദ്യോഗസ്ഥനിയമനം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.പരാതിപരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാത്ത ട്വിറ്ററിന്റെ നടപടിയില്‍ ഹൈക്കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചു.
ഫെബ്രുവരി 25നാണ് ഐ.ടി നിയമം നി ലവില്‍ വന്നത്. അതുപ്രകാരം മെയ് 25ന് മുന്‍പായി ഉദ്യോഗസ്ഥനെ നിയമിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ട്വിറ്റര്‍ അതു ലംഘിച്ചെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ പറഞ്ഞു. മൂന്നുമാസം ലഭിച്ചിട്ടും കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ട്വിറ്ററിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സമയപരിധി കഴിഞ്ഞ് 42 ദിവസം പിന്നിട്ടിട്ടും ട്വിറ്റര്‍ നിയമം അനുസരിച്ചില്ലെന്നും കേന്ദ്രം പറഞ്ഞു. നിയമം അനുസരിക്കാന്‍ എട്ടാഴ്ചകൂടി വേണമെന്നാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നത്.
ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നതായും എന്നാല്‍ രാജിവയ്ക്കുകയായിരുന്നുവെന്നും ട്വിറ്റര്‍ വ്യക്തമാക്കി. തുടര്‍ന്ന് തോന്നുംപോലെ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പുനല്‍കിയതോടെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ഞായറാഴ്ച സമര്‍പ്പിക്കാമെന്ന് ട്വിറ്റര്‍ അറിയിച്ചു.

ട്വിറ്ററിനെതിരേ നടപടിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി കലാപം: സമന്‍സ് ചോദ്യംചെയ്തുള്ള ഫേസ്ബുക്കിന്റെ ഹരജി തള്ളി


ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപസമയത്ത് വെറുപ്പിന്റെ ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ നിയമസഭാ സമിതി മുന്‍പാകെ ഹാജരാവണമെന്ന ഉത്തരവ് ചോദ്യംചെയ്തുള്ള ഫേസ്ബുക്ക് ഇന്ത്യ മേധാവിയുടെ ഹരജി തള്ളി.
ഡല്‍ഹി നിയമസഭാ സമിതിയുടെ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയരക്ടര്‍ അജിത് മോഹന്‍ നല്‍കിയ ഹരജി ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് തള്ളിയത്. സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ബെഞ്ച്, ഹരജി അപക്വമാണെന്ന് നിരീക്ഷിച്ചു. നിയമസഭാ സമിതിക്കു മുന്‍പാകെ അജിതിനോട് ഹാജരാവാനും ആവശ്യപ്പെട്ടു.
അതേസമയം, പ്രോസിക്യൂഷന്റെ ജോലി നിയമസഭാ സമിതിക്ക് ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിനു കീഴില്‍ വരുന്ന ഡല്‍ഹിയിലെ ക്രമസമാധാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമിതിക്ക് അധികാരമില്ലെന്നും ബെഞ്ച് പറഞ്ഞു. അതിനാല്‍ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് ഹരജിക്കാരന്റെ ഇഷ്ടത്തിന് വിടുന്നുവെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കാനും ശേഷിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സമിതിക്കു മുന്‍പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് അജിതിന് നോട്ടിസ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago