ജോണ്‍ അബ്രഹാം അവാര്‍ഡ് മനോജ് കാനയ്ക്ക്
കോഴിക്കോട്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ അബ്രഹാം സാംസ്കാരിക വോദിയുടെ 2019ലെ ജോണ്‍ അബ്രഹാം അവാര്‍ഡ് ചലചിത്ര സംവിധായകന് മനോജ് കാനയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്, വി.ടി മുരളി, ജി.പി രാമ ചന്ദ്രന്, സി.എസ് വെങ്കിടേശ്വരന് എന്നിവരടങ്ങുന്നു ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞുടുത്തത്. ഈ മാസം അവസാനത്തോടെ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം നടത്തും. സിനിമാ സംവിധാന രംഗത്ത് അദ്ദേഹത്തിന്റെ വിശിഷ്ടമായ സര്‍ഗാത്മക സംഭാവനകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് നവാസ് പൂനൂര് അറിയിച്ചു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജോണ്‍ അബ്രഹാം സാംസ്കാരിക വേദി അവാര്‍ഡ് നല്‍കുന്നത്. ഒരോ തവണണയും വൈവിധ്യമായ വിഷയങ്ങളിലായിരിക്കും അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ രണ്ടു തവണ മാധ്യമ പ്രവര്‍ത്തരെയായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. നവാസ് പൂനൂര്, ജി.പി രാമചന്ദ്രന്, വി.സി ബീജ, എം.ടി നിലമ്പൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ജോണ്‍ എബ്രഹാം സാംസ്കാരിക സമിതിയുടെ രക്ഷാധികാരി സഫാരി ഗ്രൂപ്പ് ചെയര്മാന് സൈനുല്‍ ആബിദീന്‍ സഫാരി യാ ണ്. അന്‍വര്‍ ബാബു ചെയര്‍മാനും ജോപ്പച്ചന്‍ തെക്കേക്കൂറ്റ് കണ്‍വീനറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."