ഹോസ്റ്റലിലെ അന്‍പതോളം പെണ്‍കുട്ടികളുടെ കുളിമുറി ദ്യശ്യം പകര്‍ത്തി യുവാവിന് നല്‍കി; വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ചണ്ഡിഗഢ്: ചണ്ഡിഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന അന്‍പതോളം പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സഹപാഠിയായ പെണ്‍കുട്ടി യുവാവിന് നല്‍കി. ദൃശ്യങ്ങല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സര്‍വ്വകലാശാലക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണിയുമായി വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് ഹോസ്റ്റലില്‍ താമസിക്കുന്ന അന്‍പതോളം കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തത്. അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ച കാരണം വ്യക്തമല്ലെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായുള്ള അന്വേഷണം നടക്കുകയാണെന്നും മൊഹാലി പൊലിസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പല വ്യാജ പ്രചാരങ്ങളും നടക്കുന്നുണ്ടെന്നും അവയെല്ലാം തെറ്റാണെന്നും പൊലിസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതരും പൊലിസും വ്യക്തമാക്കി.
സ്വകാര്യദൃശ്യങ്ങള്‍ പുറത്തായെന്ന പരാതിയില്‍ മൊഹാലി പെലീസും സൈബര്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കുറ്റവാളികളായവര്‍ രക്ഷപ്പെടില്ലെന്നും ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സമാധാനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."