HOME
DETAILS
MAL
വിശന്ന വയറുകളില്ലാത്ത രാജ്യം: ബ്രെഡ് ഫോര്‍ ഓള്‍ പദ്ധതിയുമായി യു.എ.ഇ ഭരണകൂടം
backup
September 18 2022 | 08:09 AM
ദുബൈ:രാജ്യത്ത് വിശക്കുന്ന വയറുകള്‍ ഉണ്ടാവരുതെന്ന ആശയവുമായി യു.എ.ഇ ഭരണകൂടം. വിശക്കുന്നവരിലേക്ക് അന്നമെത്തിക്കാന്‍ പുതിയ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ദിവസവും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ റൊട്ടി നല്‍കുന്ന സംവിധാനമാണിത്. 'ബ്രെഡ് ഫോര്‍ ഓള്‍'എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുക. യു.എ.ഇയില്‍ ആരും വിശന്നുകൊണ്ട് ഉറങ്ങേണ്ടിവരില്ലെന്നാണ് രാജ്യത്തെ ഭരണാധികാരികളുടെ പ്രഖ്യാപനം. ഔഖാഫ് ആന്‍ഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്മെന്റ് കണ്‍സള്‍ട്ടന്‍സിയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.
ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ റൊട്ടി നല്‍കുന്ന മഹത്തായ സംവിധമാണിത്. വിവിധ ഔട്ട്ലെറ്റുകളില്‍ വിന്യസിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ മുഖേനയാണ് ആവശ്യക്കാര്‍ക്ക് അന്നം നല്‍കുക.
യു.എ.ഇ.അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, മിര്‍ദിഫ്, നാദ് അല്‍ ശൈബ, നദ്ദ് അല്‍ ഹമര്‍, അല്‍ഖൗസ്, അല്‍ബദാഅ എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് സ്മാര്‍ട്ട് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനിലെ 'ഓര്‍ഡര്‍' ബട്ടന്‍ അമര്‍ത്തിയാല്‍ ഉടന്‍ ബ്രഡ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം. പദ്ധതിയിലേക്ക് സംഭാവന നല്‍കാനും ഈ മെഷീനില്‍ സൗകര്യമുണ്ട്. ഇതിന് പുറമെ ദുബൈ നൗ ആപ്പ് വഴി എസ്.എം.എസ് ചെയ്തും സംഭാവന നല്‍കാം. പത്ത് ദിര്‍ഹം സംഭാവന ചെയ്യാന്‍ 3656 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."