HOME
DETAILS
MAL
പ്രതിഭയുടെ മിന്നലാട്ടം; ആഴ്സനലിനായി 15കാരന് കളത്തില്‍
backup
September 19 2022 | 05:09 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബൂട്ടണിയുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് ഇനി ഇഥാന്‍ വനേരിക്ക്. 15 വയസ്സും 181 ദിവസവുമാണ് പ്രായം. ആഴ്സനലിന്റെ മിഡ്ഫീല്‍ഡറാണ് വനേരി. ഞായറാഴ്ച ബ്രെന്ഡ്ഫോര്ഡില് നടന്ന മല്‍സരത്തില്‍ പകരക്കാരനായാണ് വനേരി കളത്തിലിറങ്ങിയത്.
ലിവര്‍പൂള്‍ താരം ഹാര്‍വി ഇലിയറ്റിന്റെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്. 16 വയസ്സും 30 ദിവസവും പ്രായമുള്ളപ്പോള്‍ ഹാര്‍വി ഇലിയറ്റ് ഫുള്‍ഹാമിനു വേണ്ടിയാണ് ജഴ്സിയണിഞ്ഞത്.
ആഴ്സനലിന്റെ കളറണിയുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും ഇതോടെ വനേരിയുടെ പേരിലായി. സെക് ഫെബ്രഗസിന്റെ റെക്കോഡാണ് പഴങ്കഥയായത്. ആഴ്സനലിന്റെ അണ്ടര്‍ 18 ടീമില്‍ ഈ സീസണില്‍ കളിക്കാനിറങ്ങുന്ന വനേരിയെന്ന 15കാരനെ പ്രതിഭയുടെ മിന്നലാട്ടം കണ്ട് അണ്ടര്‍ 21 ടീമിലേക്ക് ഉയര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."