ഇനി സൂര്യനിലേക്ക്; ആദിത്യ എല്‍ -1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്
ഇനി സൂര്യനിലേക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്
ബംഗളൂരു: സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും.രാവിലെ 11. 50 ന് ആയിരിക്കും വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ക്രോമോസ്‌ഫെറിക്, കൊറോണല്‍ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണല്‍ മാസ് എജക്ഷനുകളുടെയും ഫ്‌ലെയറുകളുടെയും തുടക്കം എന്നിവയുടെ പഠനവും ആദിത്യ എല്‍1 ലക്ഷ്യമിടുന്നു.
?PSLV-C57/?️Aditya-L1 Mission:
— ISRO (@isro) August 28, 2023
The launch of Aditya-L1,
the first space-based Indian observatory to study the Sun ☀️, is scheduled for
?️September 2, 2023, at
?11:50 Hrs. IST from Sriharikota.
Citizens are invited to witness the launch from the Launch View Gallery at… pic.twitter.com/bjhM5mZNrx
പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്.
സൗരദൗത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഇതിനായി നാലു ബഹിരാകാശ ഗവേഷകരെയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനമടക്കം പുരോഗമിക്കുകയാണ്. ഭൂമിയില്‍ നിന്ന് 4000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഏഴു ദിവസത്തോളം താമസിപ്പിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യംമിടുന്നത്. ആളില്ലാത്ത പേടകത്തെ വെച്ച് പരീക്ഷണം നടത്തിയ ശേഷമായിരിക്കും മനുഷ്യരെ അയക്കുക.ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യമായ മംഗള്‍യാന്‍ രണ്ടിനും ഇന്ത്യ തയ്യാറാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."