ഒരു ഓവറില്‍ ആറ് സിക്‌സ്: 15ാം വര്‍ഷിക ദിനത്തില്‍ മകനൊപ്പം വിഡിയോ വീണ്ടും കാണുന്നതിന്റെ ചിത്രം പങ്കുവച്ച് യുവരാജ് സിങ്
മൊഹാലി: ഇംഗ്ലണ്ടിനെതിരേ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഒരു ഓവറിലെ മുഴുവന്‍ പന്തുകളും ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ് സിക്‌സറിന് തൂക്കിയതിന്റെ 15ാം വാര്‍ഷിക ദിനമാണിന്ന്. വാര്‍ഷിക ദിനത്തില്‍ മകന്‍ ഓറിയോയെ മടിയിലിരുത്തി അന്നത്തെ മല്‍സരത്തിന്റെ വിഡിയോ കാണുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
പഞ്ചാബുകാരനായ യുവി 2019ലാണ് ക്രക്കറ്റില്‍ നിന്ന് വിരമിച്ചത്. 2007ലെ ലോകകപ്പിലെ 19ാം ഓവറിലായിരുന്നു യുവിയുടെ റെക്കോഡ് കുറിച്ച ബാറ്റിങ് പ്രകടനം. 12 പന്തില്‍ അര്‍ധ സെഞ്ച്വറി തികക്കുകയും ചെയ്തു. 16 പന്തില്‍ 58 റണ്‍സ് നേടിയ യുവിയുടെ മിന്നുംപ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് വാരിക്കൂട്ടുകയും 18 റണ്‍സിന് വെന്നിക്കൊടി നാട്ടുകയും ചെയ്തു.
ഒമ്പതു മാസം പ്രായമായ മകന്‍ ഓറിയോയെ മടിയിലിരുത്തി അന്നത്തെ ഇന്നിങ്‌സ് കാണുന്ന വിഡിയോ ട്വിറ്ററിലാണ് യുവി പങ്കുവച്ചത്. 15 വര്‍ഷങ്ങള്‍ക്കു ശേഷം വിഡിയോ കാണാന്‍ ഇതിലും മികച്ച പങ്കാളിയില്ലെന്നായിരുന്നു അടിക്കുറിപ്പ്.
Couldn’t have found a better partner to watch this together with after 15 years ? ? #15YearsOfSixSixes #ThisDayThatYear #Throwback #MotivationalMonday #GetUpAndDoItAgain #SixSixes #OnThisDay pic.twitter.com/jlU3RR0TmQ
— Yuvraj Singh (@YUVSTRONG12) September 19, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."