അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിപ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.
ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ.സി.എസ്.ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറുന്നതെന്നതിന് തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളായ മരക്കാര്‍,അനീഷ്,ബിജു, സിദ്ധിഖ്,അടക്കമുള്ളവര്‍ സാക്ഷികളെ സ്വാധീനിച്ചെന്ന് വ്യക്തമായതോടെ കോടതി ഇവരുടെ ഹരജി തള്ളുകയായിരുന്നു.11ാം പ്രതിയായ ഷംസുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."