യുഎഇയിൽ പുതുക്കിയ എണ്ണവില വ്യാഴാഴ്ച പ്രഖ്യാപിക്കും; വിലകൂടിയേക്കും
യുഎഇയിൽ പുതുക്കിയ എണ്ണവില വ്യാഴാഴ്ച പ്രഖ്യാപിക്കും; വിലകൂടിയേക്കും
ദുബൈ: ഓഗസ്റ്റ് മാസം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ യുഎഇയിൽ വരുന്ന മാസം എണ്ണ വിലയിൽ വർധനയുണ്ടായേക്കുമെന്ന് സൂചന. ഓഗസ്റ്റ് 31 ന് സെപ്റ്റംബർ മാസത്തെ വില പ്രഖ്യാപിക്കാനിരിക്കെയാണ് വില വർധിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. ഓഗസ്റ്റിൽ പെട്രോൾ വില 14 ഫിൽസ് വർധിച്ചിരുന്നു.
സൂപ്പർ 98 ന് 3.14 ദിർഹമാണ് ഈ മാസത്തെ വില. സ്പെഷ്യൽ 95 ന് 3.02 ദിർഹം എന്ന നിരക്കിലാണ് ഓഗസ്റ്റിൽ ചില്ലറ വിൽപന നടക്കുന്നത്. ഇ-പ്ലസ് ലിറ്ററിന് 2.95 ദിർഹമാണ് ഓഗസ്റ്റിലെ വില. ഓഗസ്റ്റിൽ റീട്ടെയിൽ പെട്രോൾ വില ലിറ്ററിന് ശരാശരി 3.02 ദിർഹമാണ്. ആഗോള ശരാശരിയായ 4.93 ദിർഹത്തേക്കാൾ വളരെ കുറവാണ് യുഎഇയിലെ ഇന്ധന വില എന്നത് താമസക്കാർക്ക് ആശ്വാസമാണ്.
ആഗോള വിലയെ അടിസ്ഥാനമാക്കിയാണ് ഓരോ മാസവും യുഎഇയിൽ പുതുക്കിയ എണ്ണ നിരക്ക് പ്രഖ്യാപിക്കുന്നത്. ഈ മാസം ആദ്യം വ്യാപാരം നടന്നിരുന്ന എണ്ണയുടെ ഏതാണ്ട് അതേ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എന്നാൽ ഈ മാസം രണ്ടാം ആഴ്ചയിൽ ചെറിയ കുതിപ്പ് കണ്ടു.
അതിനാൽ, ഓഗസ്റ്റ് 31 വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം വരുമ്പോൾ പ്രാദേശിക വിലകൾ അതിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."