HOME
DETAILS

ലക്ഷദ്വീപില്‍ ഹെലികോപ്റ്റര്‍ നൈറ്റ് ലാന്റിങ് അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍

  
backup
July 10 2021 | 11:07 AM

lakshadweep-helicopter-landing-latest-news213

കവരത്തി : ലക്ഷദ്വീപില്‍ ഹെലികോപ്റ്റര്‍ നൈറ്റ് ലാന്റിങ് സൗകര്യം വേണമെന്ന ദ്വീപു ജനതയുടെ ആവശ്യത്തിന് പ്രതീക്ഷ കൈവരുന്നു. ദ്വീപിലെ ഹെലിപാഡുകളില്‍ നിന്ന് അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ രാത്രി കാല സര്‍വീസ് നടത്താന്‍ കഴിയുമെന്ന് കേന്ദ്ര പൊതുമേഖലയിലെ ദേശിയ ഹെലികോപ്റ്റര്‍ കമ്പിനിയായ പവന്‍ ഹാന്‍സ് ജോയിന്റ് ജനറല്‍ മാനേജര്‍ പി.കെ. മാര്‍ക്കന്‍ പറഞ്ഞു.ദ്വീപിലെ ഹെലിപാഡുകളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്കനും പവന്‍ ഹാന്‍സ് ആര്‍.സി.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ സലില്‍ പ്രഷാറും അടങ്ങുന്ന ഉന്നത സംഘം ജൂലൈ രണ്ടിന് വിദഗ്ദ പരിശോധനകള്‍ക്കായി ജൂലൈ രണ്ടിന് ദ്വീപിലെത്തിയതാണ്. അഗത്തി , കവരത്തി, മിനിക്കോയ്, അമിനി, ആന്ത്രോത്ത് എന്നീ അഞ്ചു ദ്വീപുകളിലെ ഹെലിപാഡുകളാണ് സംഘം പരിശോധിച്ചത്. ഹെലിപാഡുകള്‍ സന്ദര്‍ശിച്ച ശേഷം കവരത്തിയിലെത്തി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനുമായി ചര്‍ച്ച നടത്തിയ സംഘം ഇന്നലെ കൊച്ചി വഴി ഡല്‍ഹിക്ക് തിരിച്ചു.പ്രാഥമിക പരിശോധനകളില്‍ രാത്രി കാല സര്‍വീസിന് ഇവിടങ്ങളിലെ ഹെലിപാഡുകള്‍ അനുയോജ്യമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. ഇന്ത്യയില്‍ സിവിലിയന്‍ ഹെലിപാഡില്‍ നൈറ്റ് ലാന്റിങ് ഏര്‍പ്പെടുത്തുന്ന ആദ്യത്തെ സംഭവമാണെന്ന് പി.കെ. മാര്‍ക്കന്‍ പറഞ്ഞു.

രാജ്യത്ത് സൈനിക ഹെലിപാഡുകളില്‍ മാത്രമാണ് ഈ സൗകര്യം. നൈറ്റ് ലാന്റിങിന് ആവശ്യമായ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ആദ്യഘട്ടമായി അഞ്ചു ദ്വീപിലും പിന്നീട് മറ്റുള്ള ദ്വീപുകളിലും സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം. തങ്ങളുടെ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ കമ്പിനിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സായിട്ടാണ് പ്രധാനമായും ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിലവില്‍ വൈകിട്ട് അഞ്ചു കഴിഞ്ഞാല്‍ ഹെലികോപ്റ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതു കാരണം വിലപ്പെട്ട ജീവനുകള്‍ നഷ്ടമായിട്ടുണ്ടെന്നും നൈറ്റ് ലാന്റിങ് സൗകര്യം ഇല്ലാത്തതിനാല്‍ ഒരു അത്യാഹിതം സംഭവിച്ചാല്‍ നേരം പുലരാതെ ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം അഗത്തി പറഞ്ഞു. ദ്വീപുകാരുടെ നിരന്തരമായ അടിയന്തിര ആവശ്യമാണ് രാത്രിയും എയര്‍ ആംബുലന്‍സ് പ്രവര്‍ത്തിക്കുകയെന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അഗത്തി ഉള്‍പ്പെടെ പത്ത് ജനവാസ ദ്വീപുകളിലും ബംഗാരം, സുഹൈലി ടൂറിസ്റ്റ് ദ്വീപുകളിലും ഹെലിപാഡ് സൗകര്യമുണ്ട്. ദ്വീപിലെ മൂന്ന് ഹെലികോപ്റ്ററുകളുടെയും സര്‍വീസ് പവന്‍ ഹാന്‍ സിനാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago