കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഡല്‍ഹിക്ക്, കെ.സി വേണു ഗോപാലിനെയും സോണിയ വിളിപ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തക്കുള്ള തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും ഡല്‍ഹിക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഒരു ദിവസത്തെ ഇടവേളയെടുത്ത് വെള്ളിയാഴ്ച്ച ഡല്‍ഹിയിലെത്തും. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അടിയന്തരമായി ഡല്‍ഹിയിലെത്തി.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് സോണിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചര്ച്ചകള്ക്കുവേണ്ടിയാവാം രാഹുലിന്റെയും വേണുഗോപാലിന്റെയും അടിയന്തിരയാത്ര. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് രാഹുല്‍ എത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന വിവരം. എന്നാല്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ എത്തുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
ഇന്നലെ ശശി തരൂര്‍ സോണിയയെ കണ്ട് മത്സരിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. അതോടൊപ്പം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്നു ചാലക്കുടിയില്‍നിന്നു ഭാരത് ജോഡോ യാത്ര തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."