യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒരുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അടൂര്‍ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ളയാണ് (24) ചടയമംഗലത്ത് അക്കോണത് ഉള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അക്കോണം സ്വദേശിയായ ഭര്‍ത്താവ് ഹരി എസ്. കൃഷ്ണന് (കിഷോര്‍ ) ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതോടെ ഭാര്യ ലക്ഷ്മി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു.
അപ്പോഴാണ് യുവതിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."