HOME
DETAILS

എന്റ സ്‌നേഹമേ

  
backup
July 11 2021 | 03:07 AM

322365-2
 
സുരേഷ് നാരായണന്‍
 
 
 
കാലങ്ങള്‍ക്കു ശേഷം 
ഞാന്‍ എന്റെ സ്‌നേഹത്തിനെ  
വഴിയില്‍ വച്ചു കണ്ടു.
എനിക്കാദ്യം തിരിച്ചറിയാനേ പറ്റിയില്ല!
 
അത് മുടി നീട്ടിവളര്‍ത്തിയിരുന്നു.
 
നിരീക്ഷണ ക്യാമറ പോലെ 
വലിയൊരു വട്ടപ്പൊട്ടണിഞ്ഞിരുന്നു.
 
ഗുരുത്വാകര്‍ഷണത്തിന്റ ദേവനെ കണ്ണുകളില്‍ 
ചില്ലിട്ടുവച്ചിരുന്നു.
 
കവിളുകളില്‍ ചൂഴ്ന്നുനിന്നിരുന്ന 
ഉഷ്ണത്തെ തുരത്തിയോടിച്ച്,
സന്ധ്യാകാശം 
നിറവിളക്കുകള്‍ തെളിയിച്ചിരുന്നു.
 
മൂക്കുത്തിയിലെ 
കല്ലാകട്ടെ,
'വഴിമാറെടാ' എന്നെന്റെ നേരെ 
കണ്ണുമഞ്ഞളിച്ചുകാണിച്ചു.
 
മൂളിപ്പാട്ടുകള്‍ 
ഒരു ഫാഷന്‍ പരേഡെന്നതുപോലെ 
ചുണ്ടറ്റത്തേക്ക് കൃത്യമായി 
വന്നു പൊയ്‌ക്കൊണ്ടിരുന്നു.
 
ചുരുക്കിപ്പറഞ്ഞാല്‍,
എല്ലാ ഋതുക്കളും 
ഒരുമിച്ചൊരു ശരീരമായ് 
എന്നെ സമീപിക്കുന്നതുകണ്ട് 
ഞാന്‍ വിവശനായിത്തീര്‍ന്നു!
 
പിന്നെങ്ങനെയാണ്
സ്‌നേഹമേ,
ഞാന്‍ നിന്നെ തിരിച്ചറിയുക?


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago