അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഓരോ ഇരിപ്പിടങ്ങള്‍ക്കും പ്രത്യേക വാതിലുകള്‍ വരുന്നു
ന്യൂയോര്‍ക്ക്: 2024ല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ പ്രീമിയം സ്യൂട്ടുകളിലെ ഓരോ ഇരിപ്പിടങ്ങള്‍ക്കും പ്രത്യേക വാതിലുകള്‍ വരുന്നു. കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു വേണ്ടി പ്രത്യേക ഡോര്‍ ക്യാബിന്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കുന്നത്.
കൂടുതല്‍ ദൂരത്തേക്ക് പറക്കുന്ന വിമാനങ്ങളിലാണ് ഈ സംവിധാനമൊരുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സര്‍വീസുകളിലും ദൈര്‍ഘ്യമേറിയ ആഭ്യന്തര സര്‍വീസുകളിലും ആദ്യഘട്ടത്തില്‍ ഈ സേവനങ്ങള്‍ ലഭ്യമാവും.
സമ്പൂര്‍ണ വിശ്രമം ഉറപ്പാക്കുന്ന ലൈ-ഫഌറ്റ് സീറ്റുകളും സ്വകാര്യതയ്ക്കായി സ്ലൈഡിങ് ഡോറുകളുമുണ്ടാവും. ആരോഗ്യ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാമുഖ്യം നല്‍കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനാണ് പ്രത്യേക കാബിനുകള്‍. യു.എസിലെ ഏറ്റവും വലിയ വിമാനകമ്പനിയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."