HOME
DETAILS

കൊറോണ ചൈനക്കാരെപ്പോലെ, വിശ്വസിക്കാന്‍ കൊള്ളില്ല: ഗുജറാത്ത് ഉപമുഖ്യമന്ത്രി

  
backup
July 11 2021 | 08:07 AM

national-covids-like-the-chinese-cant-be-trusted-nitin-patel111

അഹ്മദാബാദ്: കൊറോണ വൈറസ് ചൈനക്കാരെ പോലെയാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍.കോവിഡിന്റെ മൂന്നാംതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

' യുദ്ധം (കൊവിഡിനെതിരായ) ഇതുവരെ അവസാനിച്ചിട്ടില്ല. ഇതൊരു താല്‍കാലിക വെടിനിര്‍ത്തലാണ്. വെടിവെപ്പ് അവവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ നമ്മള്‍ തയാറായിരിക്കണം. കൊറോണ വൈറസ് ചൈനക്കാരെപ്പോലെയാണ്. ചൈന കൊറോണയെപ്പോലെയും. അത് എപ്പോള്‍ എന്തുവേണമെങ്കിലും ചെയ്യും. നിങ്ങള്‍ അവരെ വിശ്വസിക്കരുത്. അതിനാല്‍ ജാഗ്രത പാലിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയമങ്ങളും അനുസരിക്കുകയും വേണം' മെഹ്‌സാന ജില്ലയിലെ വിസ്‌നഗറില്‍ സിവില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം നിതിന്‍ പട്ടേല്‍ പറഞ്ഞു.

കൊവിഡ് മേഖലയില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കൊവിഡ് ബാധിതര്‍ക്ക് സംസ്ഥാനത്ത് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago