വോട്ടിനു വേണ്ടി മദ്യം വിളമ്പുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം അവസാനിപ്പിക്കണം: സാദിഖലി തങ്ങള്‍
മലപ്പുറം: നാലുവോട്ടിനു വേണ്ടി മദ്യം വിളമ്പുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം പൊതു സമൂഹത്തിന് മുമ്പില്‍ ഒറ്റപ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ ഉയര്‍ന്നു വരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം' എന്ന പേരില്‍ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മദ്യ വര്‍ജനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരില്‍ ചിലര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി മദ്യം വിളമ്പുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും വിപണനവും പ്രതിരോധിക്കുന്നതില്‍ ഭരണകൂടം വരെ പരാജയപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ മാതൃകാപരവും വ്യത്യസ്തവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് സ്ത്രീകള്‍ ഇതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. മുസ്‌ലിംലീഗ് സംസ്ഥാന ആക്ട്ിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. പി.എം.എ ഗഫൂര്‍, ഫിലിപ്പ് മമ്പാട് ക്ലാസെടുത്തു. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, അഡ്വ. പി. കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ്, ഖമറുന്നിസ അന്‍വര്‍,അഡ്വ കെ.പി മറിയുമ്മ ,ഉമ്മര്‍ അറക്കല്‍,പി.കെ.സി അബ്ദുറഹിമാന്‍, അഡ്വ. പി.വി മനാഫ്, വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളായ സീമ യഹ്‌യ, ഷാഹിന നിയാസി, സാബിറ ടീച്ചര്‍, പി. സഫിയ, റോഷ്‌നി ഖാലിദ്, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിത്രംവനിതാ ലീഗ് സംഘടിപ്പിച്ച ലഹരി വിരുദ്ധ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."