മയക്കുമരുന്നിന്റെ ആപത്തുകള്‍
Dr.Bavitha P. B
Dr Basil's Homoeo ഹോസ്പിറ്റല്‍,
നിര്‍വചനം
നമ്മുടെ ശരീരത്തിലൂടെ പ്രവേശിച്ച് തലച്ചോറിലെ നാഡികളില്‍ ചില രാസ പരിണാമങ്ങള്‍ സൃഷ്ടിച്ച് അതുവഴി ആ വസ്തുവിനോട് അടിമത്വം ഉണ്ടാക്കാന്‍ പ്രാപ്തമായ ഏതൊരു രാസവസ്തുവിനെയും ലഹരി എന്ന് വിളിക്കാം. കൗമാരപ്രായക്കാരിലും യുവജനങ്ങളിലും ആണ് ലഹരിയുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും കുട്ടികളും ഇതിനെ അടിമകളാക്കപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഞ്ചാവ് കൊക്കെയിന്‍ ബ്രൗണ്‍ഷുഗര്‍ എന്നീ രീതികളില്‍ നിന്നും മാറി LSD,MDMA തുടങ്ങിയ നൂതന ഉല്‍പ്പന്നങ്ങളില്‍ സജീവമായിരിക്കുന്നു നമ്മുടെ ഈ കാലത്ത്
കാരണങ്ങള്‍
മയക്കുമരുന്നിന്റെ ഉപയോഗം അതിന്റെ ദുരുപയോഗമായി മാറുന്നതിന് അനേകം കാരണങ്ങളുണ്ട്. തുടക്കത്തില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടിയോ ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടിയോ യുവാക്കള്‍ക്ക് സംഭവിക്കുന്നത് പോലെ കൂട്ടുകാര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനും വേണ്ടിയോ ഉപയോഗിച്ചു തുടങ്ങുന്നു. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നുപോലും ഇത് ഉപയോഗിക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ ഇത് അത്യാവശ്യ ഘടകമായി വരികയും ദൈനംദിന ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ജീവിതം തന്നെ മയക്കുമരുന്നിനെ ആശ്രയിച്ചാണ് എന്ന് വ്യക്തി വിശ്വസിക്കാന്‍ ഇട വരുന്നു. അങ്ങനെ അവര്‍ പോലും അറിയാതെ അടിമകളാക്കപ്പെടുന്നു.
ദോഷവശങ്ങള്‍
ലഹരിയുടെ ഏറ്റവും വലിയ ക്ഷതം ഏല്‍ക്കുന്നത് തലച്ചോറിനാണ്. നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലെ സിഗ്‌നലുകള്‍ കൈമാറുന്നതിന് ഡോപ്പമിന്‍ സരോടോണിന്‍ മുതലായ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് ആവശ്യമാണ്. ഈ ന്യൂറോ ട്രാന്‍സ്മിറ്റര്‍സിന്റെ ഘടനയിലുള്ള സാമ്യത മയക്കുമരുന്നിലെ രാസവസ്തുക്കള്‍ അനുകരിക്കുന്നതുമൂലം നാഡികള്‍ ഉത്തേജിക്കപ്പെടുന്നു. തലച്ചോറിലെ Basal Kw¥nb, Prefrontal cortex, Extended amygdala എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ലഹരി മരുന്നുകള്‍ ഡോപ്പമിന്‍ കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കുന്നത് മൂലം അമിതമായ സന്തോഷം, മാനസിക പിരിമുറുക്കത്തില്‍ നിന്നുള്ള മോചനം, വൈകാരികമായ മാറ്റങ്ങള്‍ എന്നിവ തല്‍ക്ഷണം അനുഭവപ്പെടും. എന്നാല്‍ പിന്നീട് തലച്ചോര്‍ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് ഉണ്ടാക്കുന്നത് തന്നെ വെട്ടിച്ചിരിക്കുന്നത് മൂലം മയക്കുമരുന്നില്ലാതെ കാര്യങ്ങള്‍ ഒന്നും നടക്കാന്‍ സാധിക്കില്ല എന്ന അവസ്ഥ തോന്നിപ്പിക്കും. അങ്ങനെ ലഹരിക്ക് അടിമയാക്കപ്പെടും.
പരിഹാരം
ലഹരിയില്‍ നിന്ന് ഒഴിവായി നില്‍ക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. വിത്ഡ്രവല്‍ സിംപ്റ്റംസ്(withdrawals ymptoms) കുറയ്ക്കാനും ടോക്‌സിസിറ്റി ഇല്ലാതാക്കാനും ഉള്ള ചികിത്സ വിധികളും ഹോമിയോപ്പതി മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. മാത്രമല്ല, സ്വഭാവരൂപീകരണം (Behavioural therapy), councelling എന്നിവ അത്യാവശ്യവും. സ്‌കൂളുകളിലും കോളേജുകളിലും മറ്റു വിവിധ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നത് അനിവാര്യമാണ്. രക്ഷാകര്‍ത്താക്കളും സമൂഹവും നിയമപാലകരും ഗവണ്‍മെന്റും ഒത്തൊരുമിച്ചാല്‍ നമുക്ക് ഈ വിപത്തിനെ തടയാന്‍ സാധിക്കും.
Dr.Bavitha P. B
Dr Basil's Homoeo ഹോസ്പിറ്റല്‍,
പാണ്ടിക്കാട്, മലപ്പുറം ജില്ല.
9495334369
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."