HOME
DETAILS

ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ചുമതല വഹിക്കുന്നത് ശരിയല്ല; ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

  
backup
September 21 2022 | 13:09 PM

kerala-chief-minister-media-conference4552

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി. ഗവര്‍ണറുടെ നടപടി അസാധാരണമാണെന്നും പ്രതിപക്ഷത്തിന്റെ പണി ഗവര്‍ണര്‍ എടുക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ നിര്‍ദേശം അനുസരിച്ചു വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. പരസ്യ നിലുപാടെടുത്തത് ശരിയായില്ല. ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ചുമതലയെടുക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ കത്ത് പുറത്ത് വിട്ടതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനിലെ വാര്‍ത്താസമ്മേളനം രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമാണ്. മന്ത്രിസഭയുടെ നിര്‍ദേശത്തിനനുസരിച്ച് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ട്. ഗവര്‍ണറുടെ ഓഫീസ് രാഷ്ട്രീയ ഉപചാപ കേന്ദ്രമായി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനോടും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനോടും എന്തിനാണ് ഇത്ര വിദ്വേഷമെന്നും മുഖ്യമന്ത്രി ചോദിച്ചു. ആര്‍.എസ്.എസ്സിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഇര്‍ഫാന്‍ ഹബീബ്. ആര്‍.എസ്.എസ് അദ്ദേഹത്തെ ശത്രുവായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍വകലശാലകളില്‍ സംഘപരിവാര്‍ ബന്ധമുള്ളവരെ നിയമിക്കാന്‍ പല സംസ്ഥാനങ്ങളിലും ശ്രമം നടക്കുകയാണ്. സര്‍വകലാശാലകളെ ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ പരീക്ഷണ ശാലകളാക്കാന്‍ വിട്ടുകൊടുക്കണമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രശംസയും സ്‌നേഹവും വാരിക്കോരി നല്‍കിയത് ആര്‍.എസ്.എസിനാണ്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ്.

1986 മുതല്‍ തന്നെ തനിക്ക് ആര്‍ എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ് ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവര്‍ണര്‍ എക്കാലത്തും കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ സംഭവിച്ച ഒരു കാര്യമാണ് അദ്ദേഹം വികാര വിക്ഷുബ്ധനായി കഴിഞ്ഞ ദിവസവും അവതരിപ്പിച്ചത്. ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന സി എ എ ക്കെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധമുയര്‍ന്ന ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ്സ് നടന്നത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരളത്തിന്റെ പൊതുവികാരവും നിലപാടും കേന്ദ്രത്തിനെതിരാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല.

ലോകം ആദരിക്കുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസ്സുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ മുന്‍പ് ഇദ്ദേഹം ആവര്‍ത്തിച്ച് ക്രിമിനല്‍ എന്നാണ് വിളിച്ചത്.


2015 മാര്‍ച്ചില്‍ ഐസിഎച്ച്ആര്‍ സ്ഥാപകദിന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുവന്നത് അമേരിക്കന്‍ വംശജനും ആര്‍എസ് എസിന് പ്രിയങ്കരനുമായ തീവ്ര വലതുപക്ഷ വേദപ്രചാരകനായ ഡേവിഡ് ഫ്രാവ്‌ലിയെയായിരുന്നു. പ്രസംഗത്തില്‍ അബദ്ധ ജടിലമായ ഒട്ടനവധി വാദങ്ങളാണ് ഫ്രാവ്‌ലി ഉയര്‍ത്തിയത്. ഈ അസംബന്ധ പ്രകടനത്തിനെതിരെ തന്റെ ഊഴത്തില്‍ അക്കാദമികമായി വിയോജിപ്പ് പ്രകടിപ്പിച്ച ഡോ ഗോപിനാഥ് രവീന്ദ്രനെ സംഘപരിവാറുകാര്‍ അന്ന് ആ പ്രഭാഷണവേദിയില്‍ വെച്ച് അതിക്രൂരമായാണ് കയ്യേറ്റം ചെയ്തത്.

രാജ്യത്തെമ്പാടും ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലെ ഒരു പ്രധാന ഘടകം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി അവിടുത്തെ നിയമസഭ കൊണ്ടുവരികയുണ്ടായി. അതില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പിട്ടിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കുന്ന നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയെങ്കിലും അവിടെയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും
മനസിലാവുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക, അത് വഴി തങ്ങള്‍ക്കാവശ്യമുള്ള ചരിത്രം ഇന്ത്യയില്‍ തങ്ങളുടേതായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട.ആര്‍എസ്എസിന്റെ രാഷ്ട്രീയ പരീക്ഷണശാലയാവാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണമോ? അതോ നെഞ്ചുവിരിച്ചു നിന്ന് പോരാടണമോ എന്ന സമസ്യയില്‍ പോരാട്ടത്തിന്റെ വഴിയാണ് മതനിരപേക്ഷ സമൂഹം തെരഞ്ഞടുക്കുക. വിദ്വേഷ ചിന്താഗതിയാണ് സംഘപരിവാറിനെപ്പോലെയുള്ള ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago