HOME
DETAILS
MAL
അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണം: നാല് ഉദ്യേഗാസ്ഥരെ സസ്പെന്‍ഡ് ചെയ്തു
backup
September 21 2022 | 17:09 PM
കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ് എച്ച് ഒ.ജി. ഗോപകുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്.ഐ അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്പെന്‍ഡ് ചെയ്ത് എ.ഡി.ജി.പി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്.
സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും. പൊലീസിലെ എതിര്‍പ്പ് മറികടന്നാണ് നടപടി. സസ്പെന്ഷന് അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും ഐപിഎസ് അസോസിയേഷന് പറഞ്ഞു.
വാഹനാപകടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അഭിഭാഷകന് ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലിസ് മര്‍ദിച്ചുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."