യു.എസില്‍ വീണ്ടും കൊവിഡ് ഉയരുന്നു; തുടര്‍ച്ചയായ നാലാം ദിവസവും 20,000 പുതിയ രോഗികള്‍
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നതനുസരിച്ച് കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്നതായി സി.ഡി.സി. തുടര്‍ച്ചയായി നാലാം ദിനം കൊവിഡ് 19 കേസുകള്‍ 20,000 കവിയുന്നതായി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാരക വ്യാപനശേഷിയുള്ള ഡെല്‍റ്റാ വേരിയന്റ് വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നതായി സി.ഡി.സി അധികൃതര്‍ പറഞ്ഞു.
തുടര്‍ച്ചയായി നാലാംദിവസം 20,000 കൊവിഡ് കേസുകള്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മെയ് മാസത്തിലായിരുന്നു. അമേരിക്കയിലെ വിവിധ കൗണ്ടികളില്‍ താമസിക്കുന്നവരില്‍ വാക്‌സിനേഷന്‍ റേറ്റ് 40 ശതമാനത്തിന് താഴെയാണെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധ്യക്ഷ ഡോ. റോഷ്‌ലി വലന്‍സ്‌കൈ പറഞ്ഞു. ഈ കൗണ്ടികളിലാണ് കൂടുതല്‍ ഡല്‍റ്റാ വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും റോഷ്‌ലി പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗച്ചിയും ഡെല്‍റ്റാ വേരിയന്റ് വ്യാപനം അതീവ ഗൗരവമെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കാനാവില്ല. വാക്‌സിനേഷന്‍ സ്വീകരിച്ചു സുരക്ഷിതരായിരിക്കുന്നവരും വാക്‌സിനേറ്റ് ചെയ്യാതെ ജീവന്‍ അപകടത്തിലാക്കുന്നവരും.
അമേരിക്കയില്‍ ഇതുവരെ 47.9 ശതമാനം മാത്രമാണ് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിട്ടുള്ളതാണെന്നും 20 സംസ്ഥാനങ്ങളില്‍ 50 % പേര്‍ വാക്‌സിനേഷന്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫൗച്ചി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."