HOME
DETAILS
MAL
ഡ്യൂട്ടി ഫ്രീ ബിഗ്ടിക്കറ്റിലെ സമ്മാനം: പണംമുടക്കിയ ആള്‍ക്ക് നല്കി മലയാളി യുവാവ്
backup
September 22 2022 | 05:09 AM
ദുബൈ: തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം പണംമുടക്കിയ യു.എ.ഇ സ്വദേശിക്ക് കൈമാറി മലയാളി യുവാവ് മാതൃകയായി. അജ്മാനിലെ മലയാളി പ്രവാസിയും കോഴിക്കാട് വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയിലാണ് ഇക്കാര്യം ചെയ്തത്.ഭാഗ്യം വന്നത് തന്റെ പേരിലാണെങ്കിലും ടിക്കറ്റിന് തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് സമ്മാനമായി കിട്ടിയ വന്‍തുക ഇമറാത്തി വനിതയ്ക്ക് യുവാവ് കൈമാറിയത്.
അജ്മാനില്‍ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡ് ഷോപ്പിലെ സെയില്‍സ ്മാനാണ് ഫയാസ് .അബൂദബി ഡ്രൂട്ടിഫ്രീ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പില്‍ 3 ലക്ഷം ദിര്‍ഹം ( 65 ലക്ഷത്തോളം രൂപയുടെ) സമ്മാനമാണ് ഫയാസിനെ തേടിയെത്തിയത്.
സമ്മാനം തന്റെ ബാങ്ക് അക്കൗണ്ടില്‍ കൈപറ്റിയ ഫയാസ് ഈ തുക പൂര്‍ണമായും ദുബൈയിലുള്ള സുഹൃത്തുകൂടിയായ യു.എ.ഇ സ്വദേശിനിക്ക് കൈമാറുകയായിരുന്നു. ഫയാസിന്റെ അമ്മാവന് സമീറിന്റെ സഹപ്രവര്‍ത്തകയാണ് ഈ ഇമറാത്തി വനിത. സമീറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. ഒരു വര്‍ഷമായി പലപ്പോഴായി ഇത്തരത്തില്‍ ഇവര്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. മലയാളികള്‍ ഭാഗ്യവാന്മാരാണെന്ന വിശ്വാസത്തിലാണത്രെ ഇവരുടെ പേരില്‍ ടിക്കറ്റെടുപ്പിക്കുന്നത്. മലയാളിയുടെ ഈ വിശ്വാസ്യതക്ക് ചെറിയൊരു സമ്മാനം നല്‍കാനും ഇമറാത്തി സുഹൃത്ത് മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."