'ഉന്മേഷം വീണ്ടെടുത്ത് ഊര്‍ജ്ജസ്വലരാവാന്‍ പതിനൊന്ന് ദിവസം ലീവ്' ജീവനക്കാര്‍ക്ക് 'മീഷോ'യുടെ കിടിലന്‍ ഓഫര്‍
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള് ഉപഭോക്താക്കള്‍ക്ക് കിടലന്‍ ഓഫറുകളുമായി എത്തുന്നത് പതിവാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് സന്തോഷം പകരുന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് മീഷോ. പതിനൊന്നു ദിവസത്തെ ലീവ് ആണ് ഓഫര്‍. ഉന്മേഷം വീണ്ടെടുത്ത് ഊര്ജ്ജസ്വലരാവാനാണ് അവധി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കമ്പനി 'റീ സെറ്റ് ആന്റ് റീ ചാര്‍ജ് ബ്രേക്ക്' പദ്ധതി നടപ്പാക്കുന്നത്.
തിരക്കേറിയ ഫെസ്റ്റീവ് സെയില്‍ പിരീഡ് മുന്നില്‍ കണ്ട് ജീവനക്കാര്‍ക്ക് മാനസികമായ വിശ്രമം നല്‍കുന്നതിനായാണ് അവധി നല്‍കുന്നതെന്ന് കമ്പനി വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
കമ്പനി സ്ഥാപകന്‍ സഞ്ജീവ് ബന്‍വാള്‍ ട്വിറ്റര്‍ വഴിയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ഇനിവരുന്ന തിരക്കേറിയ ഉത്സവ സീസണിലെ തിരക്ക് കൂടി കണക്കിലെടുത്താണ് ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. ഉത്സവ കാല സീസണാകുമ്പോഴേക്കും തിരക്ക് വര്‍ധിക്കുമെന്നും അതിന് മുമ്പ് ജീവനക്കാര്‍ക്ക് പൂര്‍ണമായും വിശ്രമം നല്‍കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്നുവരെയായിരിക്കും അവധി.
മീഷോ നേരത്തെയും ജീവനക്കാര്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള അവധി പ്രഖ്യാപിച്ചിരുന്നു. കുഞ്ഞുങ്ങളുണ്ടായാല്‍ പുരുഷന്മാര്ക്കും 30 ആഴ്ചത്തെ ജെന്റര്‍ ന്യൂട്രല്‍ പാരന്റല്‍ ലീവ്, ലിംഗമാറ്റ ശസ്ത്രക്രിയക്കായി 30 ദിവസത്തെ അവധിയും മീഷോ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അസുഖബാധിതരായാല്‍ എത്രലീവ് വേണമെങ്കിലും എടുക്കാമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."