ബലിപെരുന്നാള്‍ ജൂലൈ 21ന്
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും ജൂലൈ 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബുല്‍ ബുഷ്റ കെ.എം മുഹമ്മദ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരാണ് അറിയിച്ചത്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് മദനിയും ബലിപെരുന്നാള്‍ ജൂലൈ 21ന് ആയിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
അതേ സമയം, സഊദിയില്‍ ബലിപെരുന്നാള്‍ 20ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് സഊദി സുപ്രിംകോടതി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഹജ്ജിന്റെ പ്രധാന ഭാഗമായ അറഫാസംഗമം 19നാണ് നടക്കുക. ഹജ്ജ് ചടങ്ങുകള്‍ക്ക് ദുല്‍ഹിജ്ജ എട്ടിനാണു (ജൂലൈ 18) തുടക്കം കുറിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."