HOME
DETAILS
MAL
ലബ്‌നാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 34 പേര്‍ മരിച്ചു
backup
September 23 2022 | 05:09 AM
ദമസ്‌കസ്: ലബ്‌നാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ബോട്ട് സിറിയന്‍ കടല്‍ തീരത്ത് മുങ്ങി 34 പേര്‍ മരിച്ചു. 20 പേര്‍ തീരനഗരമായ ടാര്‍ട്ടസിലെ അല്‍ ബേസല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 150ലേറെ പേരാണ് ബോട്ടിലുണ്ടായിരുന്നത്. നൂറോളം പേരെ കാണാതായതായി യാത്രക്കാര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടല്‍മാര്‍ഗം പുറപ്പെട്ട അഭയാര്‍ഥികളാണ് മരിച്ചതെന്ന് സിറിയന്‍ ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു.
ലബ്‌നാന്‍, സിറിയ, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ബോട്ട് മാര്‍ഗം അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് പോകാറുണ്ട്. അപകടങ്ങളും പതിവാണ്. ആദ്യമായാണ് ഇത്രയും വലിയ ദുരന്തമുണ്ടാവുന്നത്. ലബനാനിലെ 90 ശതമാനം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."