HOME
DETAILS

സഊദിയിൽ പുതിയ രണ്ടു വാക്സിനുകൾ കൂടി ഇടം പിടിച്ചു, ചൈനീസ് വാക്‌സിൻ എടുത്തവർക്ക് ബൂസ്റ്റ്റർ ഡോസ് നിർബന്ധം

  
backup
July 12 2021 | 12:07 PM

two-more-vaccines-incuded-in-saudi-moh-sites-registration-link

റിയാദ്: സഊദി പ്രവാസികൾക്ക് "തവക്കൽന"യുമായി ബന്ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രാലയ സൈറ്റിലും സഊദിയിലേക്ക് വരുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള മുഖീം സൈറ്റിലും ചൈനയുടെ സിനോഫാം, സിനോവാക് എന്നീ രണ്ട് വാക്‌സിനുകൾ കൂടി ഇടം പിടിച്ചു. തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്ട്രേഷനായി കയറുന്ന ഘട്ടത്തിൽ സ്വീകരിച്ച് വാക്സിൻ തിരഞ്ഞെടുക്കുന്ന കോളത്തിൽ സിനോഫാം, സിനോവാക് വാക്സിനുകൾ ഇപ്പോൾ ചേർത്തിട്ടുണ്ട്. തവക്കൽന അപ്‌ഡേറ്റ് ചെയ്യുന്ന അവസരത്തിൽ ഏത് വാക്സിനാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം.

എന്നാൽ, മുഖീമിൽ ഈ രണ്ട് വാക്സിനുകളൂം കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഈ രണ്ടു വാക്‌സിനോടൊപ്പം നേരത്തെ അംഗീകരിച്ച നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസ് കൂടെ സ്വീകരിക്കണമെന്ന് നിർബന്ധമുണ്ട്. ഈ ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്നു കൂടെ സ്വീകരിച്ചവർക്ക് രജിസ്റ്റർ സൗകര്യം. കിംഗ് ഫഹദ് കോസ് വെ വഴി സഊദിയിലേക്ക് പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കണമെന്ന് കോസ്‌വേ അതോറിറ്റിയും അറിയിച്ചു. സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർ ആസ്ട്രാസെനക്ക, ഫൈസർ, മൊഡേണ, ജോൺസൺ എന്നീ നാലു സഊദി അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ആണ് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കേണ്ടത്. അതെസമയം, ചൈനയുടെ ഈ രണ്ടു വാക്സിനുകളും അംഗീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയമോ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയോ പ്രഖ്യാപിച്ചിട്ടില്ല. 

ചൈനീസ് വാക്സിൻ സഊദി ആരോഗ്യ മന്ത്രാലയത്തിൽ ഇടം നേടിയത് ഇന്ത്യൻ പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യയുടെ കൊവാക്സിനും ഇത്തരത്തിൽ ഒരു അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ തീരുമാനം കൂടി വരികയാണെങ്കിൽ നേരത്തെ ഇന്ത്യയിൽ നിന്നും കൊവാക്സിൻ സ്വീകരിച്ച ആയിരക്കണക്കിന് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും. നിലവിൽ ഇത്തരക്കാർ സഊദിയിലെ എത്തിയ ശേഷം വേറെ വാക്സിൻ എടുക്കേണ്ട അവസ്ഥയിലാണ്. ആറാഴ്ചക്കുള്ളിൽ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വിവിധ ലോക രാജ്യങ്ങളും ഇതിനു അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago