രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. സര്‍വകലാശാലയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രിംകോടതി നടത്തിയത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്റര്‍വ്യൂവിന് മാര്‍ക്ക് നല്കിയ മാനദണ്ഡങ്ങള്‍ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലായിരുന്നു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."