HOME
DETAILS
MAL
നാല് ഉക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ ഹിതപരിശോധനയ്ക്ക് തുടക്കം
backup
September 24 2022 | 03:09 AM
മോസ്‌കോ: അധിനിവേശം നടത്തി പിടിച്ചെടുത്ത ഉക്രൈനിലെ നാല് വന്‍ നഗരങ്ങളില്‍ റഷ്യ ഹിതപരിശോധനയ്ക്കുള്ള നടപടികള്‍ തുടങ്ങി. റഷ്യയോടൊപ്പം ചേരാന്‍ ജനങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് പഹിതപരിശോധന. ഉക്രൈനിന്റെ 15 ശതമാനത്തോളം വരുന്ന ഭൂവിഭാഗങ്ങള്‍ ഹിതപരിശോധനയിലൂടെ കൂട്ടിച്ചേര്‍ക്കാനാണ് റഷ്യയുടെ നീക്കം. എന്നാല്‍ റഷ്യയുടെ നടപടി അന്താരാഷ്ട്ര മര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഏഴ് മാസത്തോളമായി തുടരുകയാണ്. രണ്ടാഴ്ച മുമ്പ് റഷ്യയെ ചില നഗരങ്ങളില്‍ ഉക്രൈന്‍ തുരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയില്‍ ചേരാനുള്ള ജനങ്ങളുടെ താല്‍പര്യമറിയാന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഹിതപരിശോധനയുമായി രംഗത്തെത്തിയത്.
ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, ഖെര്‍സന്‍, സാപൊറീഷ്യ എന്നീ മേഖലകളിലാണ് വോട്ടിങ്. ഖെര്‍സനും സാപൊറീഷ്യയും റഷ്യയുടെ ഭരണനിയന്ത്രണത്തിലാണ്. സ്വതന്ത്ര മേഖലയായ മറ്റുള്ള രണ്ടിടങ്ങളിലും പിന്തുണ കിട്ടുമെന്നാണ് പുടിന്റെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച ആരംഭിക്കുന്ന ഹിതപരിശോധന ചൊവ്വാഴ്ച അവസാനിക്കും.
റഷ്യ പിന്‍മാറിയ കിഴക്കന്‍ ഉക്രൈനിലെ ഇസിയം നഗരത്തില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് യു.എന്‍ തയ്യാറെടുക്കുകയാണ്.
അതിനിടെ, റഷ്യന്‍ എയര്‍ലൈന്‍സ്, റഷ്യന്‍ വിമാനത്താവള ഉദ്യോഗസ്ഥരോട് സൈന്യത്തില്‍ ചേരാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ യുദ്ധത്തിനായി കൂടുതല്‍ സൈനികര്‍ പോയതിനെ തുടര്‍ന്നാണിത്. 50-80 ശതമാനം പേരെ ഭാഗികമായി സൈനികവല്‍ക്കരിക്കുന്നതിന് അഞ്ച് എയര്‍ലൈന്‍സുകള്‍ക്കും 10 വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിയെന്നാണ് വിവരം. റഷ്യ സൈനികക്ഷാമം നേരിടുന്നതായി യു.എസ് മാധ്യമങ്ങള്‍ നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു.
ഉക്രൈനില്‍ റഷ്യ യുദ്ധക്കുറ്റം ചെയ്തതായി യു.എന്‍ അന്വേഷണ സംഘം കുറ്റപ്പെടുത്തി. ജനവാസ മേഖലകളില്‍ ബോംബാക്രമണങ്ങള്‍, കൊലപാതകങ്ങള്‍, പീഡനം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ നടത്തിയെന്ന് അന്വേഷണ തലവന്‍ എറിക് മോസ് യു.എന്‍ മനുഷ്യാവകാശ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."