സുമയ്ക്ക് ജയില്‍ശിക്ഷ ദക്ഷിണാഫ്രിക്കയില്‍ കലാപം; ഏഴു മരണം
കേപ്ടൗണ്‍: അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജാക്കബ് സുമയെ ജയിലിലടച്ചതിനെതിരേ രാജ്യത്ത് വന്‍ പ്രതിഷേധം. പൊലിസ് വെടിവയ്പില്‍ ആറുമാസം മാത്രം പ്രായമായ കുഞ്ഞുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം അക്രമാസക്തമായതോടെ അടിച്ചമര്‍ത്താന്‍ സൈന്യം രംഗത്തിറങ്ങിയിരിക്കുകയാണ്.
സുമയെ കോടതി 15 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതിനെതിരേ വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധം കലാപമായി മാറിയിരിക്കുകയാണ്. സുമയുടെ ജന്മനാടായ ക്വാസുലുവില് പ്രതിഷേധക്കാര്‍ ഷോപ്പിങ് സെന്ററില്‍ കവര്‍ച്ച നടത്തുകയും തീയിടുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ഗ്വാടെങ്ങിലേക്കും ജോഹന്നാസ്ബര്‍ഗിലേക്കും കലാപം പടരുകയായിരുന്നു.തലയ്ക്ക് വെടിയേറ്റാണ് മാതാവിന്റെ കൈയിലായിരുന്ന ആറുമാസമായ കുഞ്ഞ് കൊല്ലപ്പെട്ടതെന്ന് ഡോക്ടര്‍ സുഹൈല്‍ ഈസ പറഞ്ഞു. ഒരാള്‍ക്ക് കണ്ണിനാണ് വെടിയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."