പോപുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി
ന്യൂഡൽഹി • പോപുലർ ഫ്രണ്ട് ഏതുസമയവും നിരോധിക്കപ്പെട്ടേക്കുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ഏറെക്കാലമുണ്ടാകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി. ചില വിഭാഗങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി.എഫ്.ഐ എന്ന് അവർ നിരന്തരം തെളിയിക്കുന്നു. അതിന് അവസാനമുണ്ടാകും. ഇത് പുതിയ ഇന്ത്യയാണ് . ട്വീറ്റിൽ പറയുന്നു.
അതേസമയം, ഇന്നലെയും വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ഉണ്ടായി. പശ്ചിമബംഗാൾ അധ്യക്ഷൻ മിനാറുൽ ശെയ്ഖിനെ അസം പൊലിസ് അറസ്റ്റ് ചെയ്ത് രാത്രിയോടെ ഗുവാഹത്തി കോടതിയിൽ ഹാജരാക്കി.
കർണാടകയിൽ അറസ്റ്റിലായ 14 പോപുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹം ഉൾപ്പെടെചുമത്തി. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ച നേതാക്കളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."