ഹിതപരിശോധനയെന്ന റഷ്യന്‍ ചെപ്പടിവിദ്യ അസ്വീകാര്യമെന്ന് യു.എസ് പ്രസിഡന്റ്
വാഷിങ്ടണ്‍: അധിനിവേശം നടത്തി കൈക്കലാക്കിയ ഉക്രൈനിലെ നാല് വന്‍ നഗരങ്ങളില്‍ ഹിതപരിശോധന ആരംഭിച്ച റഷ്യന്‍ നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി. ഉക്രൈനിന്റെ ഭൂപ്രദേശം മറ്റൊരു രാജ്യവും കൈവശപ്പെടുത്തുന്നത് ഒരുകാലത്തും അംഗീകരിക്കില്ലെന്നായിരുന്നു ബൈഡന്റെ വാക്കുകള്‍.
ഏത് രാജ്യത്തോടൊപ്പം ചേരണമെന്ന ജനാഭിലാഷം അറിയുന്നതിനാണ് റഷ്യ കഴിഞ്ഞ ദിവസം ഹിത പരിശോധന ആരംഭിച്ചത്. വോട്ടെടുപ്പ് ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കും. ഹിതപരിശോധനയെന്ന റഷ്യന്‍ ചെപ്പടിവിദ്യയാണെന്നും അസ്വീകാര്യമെന്നുമാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്.
ഉക്രൈനിന്റെ 15 ശതമാനത്തോളം വരുന്ന ഭൂമേഖല ഹിതപരിശോധനയിലൂടെ കൂട്ടിച്ചേര്‍ക്കാനാണ് റഷ്യയുടെ നീക്കം. ഡൊണെസ്ക്, ലുഹാന്‍സ്ക്, ഖെര്‍സന്‍, സാപൊറീഷ്യ എന്നീ മേഖലകളിലാണ് വോട്ടിങ്. ഖെര്സനും സാപൊറീഷ്യയും റഷ്യയുടെ ഭരണനിയന്ത്രണത്തിലാണ്. സ്വതന്ത്ര മേഖലയായ മറ്റുള്ള രണ്ടിടങ്ങളിലും പിന്തുണ കിട്ടുമെന്നാണ് പുടിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."