കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥികളോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞ അധ്യാപികക്ക് സ്ഥലം മാറ്റം
കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥികളോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞ അധ്യാപികക്ക് സ്ഥലം മാറ്റം
ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥികളോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞ അധ്യാപികക്ക് സ്ഥലംമാറ്റം. ഷിമോഗ ജില്ലയിലെ അധ്യാപികയെയാണ് സ്ഥലംമാറ്റിയത്. ഇവര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാര്‍ഥികളോടാണ് ഇവര്‍ പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്.
ജനതാദള്‍ സെക്കുലര്‍ ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ എ. നസറുല്ലയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. അധ്യാപികയായ മഞ്ജുള ദേവിയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതിനിടെയായിരുന്നു സംഭവം. ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ കുട്ടികളോട്് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്.
കുട്ടികള്‍ ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടലുണ്ടായി. ഉടന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അധ്യാപികക്കെതിരെ നടപടിയുണ്ടായെന്നും നസറുല്ല പറഞ്ഞു.
കുട്ടികളോട് ഇത് നിങ്ങളുടെ രാജ്യമല്ല, ഹിന്ദുരാജ്യമാണെന്ന് ടീച്ചര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. നിങ്ങള്‍ പാകിസ്താനിലേക്ക് പോകണം. നിങ്ങള്‍ എല്ലാക്കാലത്തും ഞങ്ങളുടെ അടിമകളാണെന്ന് ടീച്ചര്‍ പറഞ്ഞുവെന്നും പരാതി അന്വേഷിക്കുന്ന ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ബി.നാഗരാജ് പറഞ്ഞു.
ഇതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മേലധികാരികളുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു. യു.പിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവമുണ്ടായതിന് പിന്നാലെയാണ് സമാന സംഭവം കര്‍ണാടകയിലും ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."