മഴ തുടരും; നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
വ്യാഴാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം അതേ നിലയില്‍ തുടരുകയാണ്. ഇവ ശക്തിയാര്‍ജിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് നിന്ന് 17 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ലഘുമേഘവിസ്ഫോടനമുണ്ടായെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഈ ജില്ലകളിലുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം സംഭവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."