ഭിന്നശേഷി കുട്ടികള്‍ക്കുവേണ്ടി മുതുകാടിന്റെ പദ്ധതി: 'എന്റെ മരണശേഷവും ഓരോ വര്‍ഷവും ഒരു കോടി രൂപ വീതം നല്കാന് എഴുതിവെക്കും;' എംഎ യൂസഫലിയുടെ വാക്കുകള്‍
ഭിന്നശേഷിയുള്ള ആയിരത്തോളം കുട്ടികളെ ഏറ്റെടുക്കാന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കാസര്‍കോട് തുടങ്ങുന്ന പദ്ധതിക്ക് 1.5 കോടി രൂപ സഹായവുമായെത്തി ലുലു ഗ്രൂപ് ചെയര്മാന് എംഎ യൂസഫലി. കാസര്‍കോട് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയപ്പോഴാണ് യൂസഫലി തുക നല്കുന്ന കാര്യം പ്രഖ്യാപിച്ചത്.
83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസര്‍ഗോഡ് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്. 'എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവര്‍ഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാന്‍ എഴുതിവയ്ക്കും, ഇപ്പോള്‍ ഒന്നരക്കോടി രൂപയും ഞാന്‍ തരുന്നു..' എം എ യൂസഫ് അലി പറഞ്ഞു.
'പകച്ചുനില്ക്കുമ്പോള് ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാര്‍ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു' എന്നാണ് ഇതിനെക്കുറിച്ച് മുതുകാട് പറഞ്ഞത്. സംഘഗാനത്തോടെയാണ് സെന്ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്പനേരം ചെലവഴിച്ചു.കലാകാരന്മാരെ അഭിനന്ദിക്കുകയും കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."