HOME
DETAILS

ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണം സമസ്ത പ്രതിഷേധ സംഗമം നടത്തും: സയ്യിദ് ജിഫ്‌രി തങ്ങള്‍

  
backup
July 13 2021 | 21:07 PM

45453513-2

 

നാളെ 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും പ്രതിഷേധിക്കും

ചേളാരി: ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം വ്യക്തിപരമായ നിര്‍ബന്ധിത ബാധ്യതയാണ്. അതു നിറവേറ്റപ്പെടണമെന്നുണ്ടെങ്കില്‍ 40 ആളുകള്‍ കൂടിക്കൊണ്ടാവണം. അതിന്റെ അടിസ്ഥാനത്തില്‍ 40 പേരെ പങ്കെടുപ്പിച്ച് ജുമുഅ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി പ്രതിഷേധ പരിപാടി നടത്താന്‍ സമസ്ത യോഗം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് നാളെ 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്‌ട്രേറ്റിനു മുന്നിലും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്‍പായി പള്ളിയില്‍ ജുമുഅ നടത്താനുള്ള സൗകര്യം ചെയ്തുതരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
വിശ്വാസികള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പള്ളി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്ന സമയത്ത് ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടപ്പോള്‍ അത് പരിപൂര്‍ണമായും പാലിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് പല മേഖലകള്‍ക്കും ഇളവ് നല്‍കി. ആരാധനാലയങ്ങള്‍ക്കും ഈ ഇളവുകള്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 15 പേര്‍ക്ക് അനുമതി നല്‍കി. ഇതിന്റെ പ്രധാനപ്പെട്ട പ്രശ്‌നം, വെള്ളിയാഴ്ച നടത്തപ്പെടുന്ന ജുമുഅ നിസ്‌കാരം സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 40 ആളുകളെങ്കിലും പങ്കെടുക്കണമെന്നതാണ്.
ഇപ്പോള്‍ ഇവിടുത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിക്കപ്പെട്ടു. ബസുകളില്‍ 50 ഉം 60 ഉം ആളുകളാണ് യാത്രചെയ്യുന്നത്. കച്ചവടസ്ഥാപനങ്ങളില്‍ ചെന്നുനോക്കിയാല്‍ നാല്‍പതിനു മുകളിലുള്ള ആളുകള്‍ വാങ്ങാനെത്തിയതായി കാണാനാവും. ഈ മേഖലയിലൊക്കെ നിയന്ത്രണവുമൊന്നുമില്ലാതെ, വെള്ളിയാഴ്ച ഒരു ദിവസം അരമണിക്കൂര്‍ നേരം പള്ളിയില്‍ സമ്മേളിക്കുന്നത് അനുവദിക്കാത്തതില്‍ വിശ്വാസികള്‍ അമര്‍ഷത്തിലാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
ജുമുഅയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമല്ല, ഇതര സുന്നി സംഘടനകളും സുന്നിയിതര സംഘടനകളും ഒന്നിച്ച് നിവേദനം നല്‍കിയിരുന്നു. വളരെ അനുഭാവപൂര്‍വം പരിഗണിച്ച് വേണ്ടതു ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചേളാരിയില്‍ നടന്ന സമസ്ത ഏകോപന സമിതി യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, യു. മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago