ചൂടും മഴയും; യുഎഇയിൽ ഇന്ന് ചൂട് 44 ഡിഗ്രി വരെ ഉയരും
ചൂടും മഴയും; യുഎഇയിൽ ഇന്ന് ചൂട് 44 ഡിഗ്രി വരെ ഉയരും
അബുദാബി: യുഎഇയിൽ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. കിഴക്കൻ തീരത്ത് മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഉച്ചയോടെ മഴ കിഴക്കോട്ടും തെക്കോട്ടും എത്താനുള്ള സാധ്യതയുല്ലതായും എൻ.സി.എം അറിയിച്ചു.
മഴ കുറവുള്ള സമയങ്ങളിൽ ചൂട് ഉയർന്ന് തന്നെ നിൽക്കും. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 42 ഡിഗ്രി സെൽഷ്യസുമായിരിക്കും ഇന്ന് കൂടിയ താപനില. അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില.
ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."