കുവൈത്ത്: റെസിഡൻസി വിസ പുതുക്കുന്നതിനുള്ള ഫീസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു
Kuwait: Residency Visa Renewal Fees Increase
കുവൈത്ത് സിറ്റി: അടുത്ത വർഷം മുതൽ വിസ റസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനുള്ള ഫീസിനത്തിൽ ഗണ്യമായ വർദ്ധനവ് വരുത്താൻ കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതതായി റിപ്പോർട്. ഫീസ് വർധന നിലവിലെ ഫീസിനേക്കാൾ മൂന്നിരട്ടിവരെ വർധിക്കാൻ സാധ്യതയുണ്ട്. കുവൈറ്റിൽ നിലവിലെ ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ഫീസ് ഘടനയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണെന്നതാണ് വിലയിരുത്തൽ.
വിസ പുതുക്കുന്നതിനുള്ള ഫീസ് വർധന സംബന്ധിച്ച അന്തിമ റിപ്പോർട്ട് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരിക്കും. ആർട്ടിക്കിൾ 14, 17, 18, 20, 22, 23 വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് നിർദ്ദിഷ്ട ഫീസ് വർദ്ധന ബാധകമായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."