വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് കുവൈത്തില്‍ കടുത്ത ശിക്ഷ
കുവൈത്ത് സിറ്റി: വാഹനമോടിക്കുന്ന വേളയില്‍ മൊബൈല്‍ ഉപയോഗിക്കുന്ന ശീലമുളളവര്‍ക്കെതിരെ കുവൈത്തില്‍ കനത്ത നടപടി വരുന്നു. രാജ്യത്തെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് കുവൈത്ത് ഗതാഗത വകുപ്പ് പ്രസ്തുത ക്യാംപെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ രാജ്യത്ത് 180 കി.മീ വേഗത്തില്‍ വാഹനമോടിക്കുന്നതിനിടെ സമൂഹ മാധ്യമം ഉപയോഗിച്ച ഒരു വ്യക്തിയെ പിടികൂടിയിരുന്നു. ഇതോടെയാണ് ഇത്തരം ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
വാഹനമോടിക്കുന്നതിനിടെ ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതും ലൈവിൽ വരുന്നതും നിയമലംഘനമാണ്. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. 3 മാസം തടവോ 100 ദിനാറിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
Content Highlights:mobile phones usage while driving fine kuwait
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."