സൂര്യനുദിച്ചു; ഇന്ത്യക്ക് പരമ്പര വിജയം ആറു വിക്കറ്റിന്, സൂര്യകുമാറിനും കോഹ്ലിക്കും അർധ സെഞ്ചുറി
ഹൈദരാബാദ് • ആസ്ത്രേലിയക്കെതിരേയുള്ള ടി20പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം.
അവസാന ഒാവർ വരെ നീണ്ട മത്സരത്തിൽ അർധ സെഞ്ചുറികളുമായി തിളങ്ങിയ സൂര്യകുമാർ യാദവിൻ്റെയും(36 പന്തിൽ 69) വിരാട് കോഹ്ലിയുടെയും (48 പന്തിൽ 63) കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്.
ഹർദിക് പാണ്ഡ്യ 16 പന്തിൽ പുറത്താവാതെ 25 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണെടുത്തത്.
അര്‍ധ സെഞ്ചുറിനേടിയ കാമറൂണ്‍ ഗ്രീന്‍ 52(21), ടിം ഡേവിഡ് 54(27) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കംഗാരുക്കള്‍ മികച്ച സ്കോറിലെത്തിയത്. പവര്‍പ്ലേയില്‍ കാമറൂണ്‍ ഗ്രീനും ഡെത്ത് ഓവറുകളില്‍ ടിംഡേവിഡും ഡാനിയല്‍ സാംസും28(20)* ആഞ്ഞടിച്ചെങ്കിലും മധ്യഓവറുകളില്‍ ഓസീസ് ബാറ്റിങ്ങിനെ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്ക് സാധിച്ചു.
നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സര്പട്ടേലാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചു നിന്നത്. ഓസീസിനായി ആരോണ്ഫിഞ്ച്ഏഴും സ്റ്റീവ് സ്മിത്ത് ഒന്‍പതും മാക്സ് വെല്‍ ആറും ജോഷ്ഇംഗ്ലിസ്24ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ചഹല്‍, ഹര്ഷല്പട്ടേല്, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."