HOME
DETAILS

അധ്യാപകർ ബഹുസ്വരതയുടെ കാവലാളാകണം

  
backup
September 04 2023 | 18:09 PM

sivankutty-about-teachers

വി.ശിവൻകുട്ടി

ഈ വർഷത്തെ അധ്യാപകദിനം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുകയും നാനാമതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള നമ്മുടെ നാട്ടിൽ മതസ്പർധയും വൈരവും വളരാൻ സഹായിക്കുന്ന വാർത്തകൾ ചുറ്റുനിന്നും കേൾക്കുന്നു. ഉത്തർപ്രദേശിലെ വിദ്യാലയത്തിൽ ഒരു കുട്ടിയുടെ മുഖത്ത് മറ്റുമതസ്ഥരുടെ കുട്ടികളെക്കൊണ്ട് അടിപ്പിക്കുന്നത് നാം കണ്ടു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് കരുതുകവയ്യ. വളരെ ആസൂത്രിതമായി വിദ്യാഭ്യാസത്തെ വർഗീയതയുമായി സമരസപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന ആക്ഷേപമുണ്ട്. അതെല്ലാം ശരിവയ്ക്കുന്ന നടപടികളും ദേശീയതലത്തിൽനിന്ന് ഉണ്ടാകുന്നുണ്ടോ എന്നതും നോക്കേണ്ടതുണ്ട്.


ചരിത്ര വിദ്യാഭ്യാസവും ശാസ്ത്ര വിദ്യാഭ്യാസവും വലിയ വെല്ലുവിളി നേരിട്ടുക്കൊണ്ടിരിക്കുന്നു. മുമ്പെല്ലാം ചില പ്രദേശങ്ങളിൽ ചില അധ്യാപകർ അവരവരുടെ താൽപര്യത്തിനനുസരിച്ച് ചില കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങൾ തന്നെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പരസ്യമായി ലംഘിക്കുന്ന അവസ്ഥയുണ്ടായിവരുന്നു. അതിന്റെ ഭാഗമായി തങ്ങൾക്കിഷ്ടമില്ലാത്ത പാഠഭാഗങ്ങൾ ഒരു അക്കാദമിക നീതീകരണവുമില്ലാതെ വെട്ടിമാറ്റുന്നു. വിദ്യാഭ്യാസമെന്നത് ഇന്നലെകളിൽ നടന്ന സമൂഹചലനങ്ങളെ മനസിലാക്കൽ കൂടിയുള്ളതാണ്. അതിന്റെ പിൻബലത്തിൽ ഇന്നത്തെ സമൂഹചലനങ്ങളെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യലും നാളത്തെ സമൂഹപരിവർത്തനങ്ങളെക്കുറിച്ചുള്ള ഊഹങ്ങൾ മുന്നോട്ടുവയ്ക്കലും വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യഭാഗമാണ്.

ഇതിനുള്ള കുട്ടികളുടെ കഴിവിനെ അവരുടെ പ്രായവും പ്രകൃതവും പരിഗണിച്ച് വളർത്താനും വികസിപ്പിക്കാനുമുള്ള പൊതുയിടങ്ങളാണ് വിദ്യാലയങ്ങൾ. പ്രകൃതിയിലെയും സമൂഹത്തിലെയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയും അവയ്ക്കുള്ളിൽ ഒരുമിച്ച് പരസ്പരം സഹകരിച്ചും അംഗീകരിച്ചും സഹവർത്തിച്ചും അധിവസിക്കാനുള്ള മാനസികവും വൈകാരികവും വൈചാരികവുമായ സജ്ജമാകൽ പ്രക്രിയയാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത്. മത, ജാതി വിദ്വേഷങ്ങൾ വളർത്താൻ ഇടനൽകുന്ന ഒരു പ്രവർത്തനവും വിദ്യാലയങ്ങളിൽ നടക്കാൻ പാടില്ലാത്തതാണ്.


ഇത്തരം കാര്യങ്ങളിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നാണ് ആനുകാലിക സംഭവവികാസങ്ങൾ നമ്മോട് പറയുന്നത്. അതിനുള്ള അവസരമാക്കി ഈ വർഷത്തെ അധ്യാപകദിനത്തെ നമുക്ക് പ്രയോജനപ്പെടുത്താം. ഇന്ത്യകണ്ട ഏറ്റവും പ്രതിഭാധനനായ അധ്യാപക ശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം ദേശീയ അധ്യാപകദിനമാണ്. അദ്ദേഹത്തിന്റെ ശിഷ്യർ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കണം എന്ന് തീരുമാനിച്ചറിയിച്ചപ്പോൾ അദ്ദേഹം തയാറായില്ല. പകരം ആ ദിനം ഇന്ത്യയിലെ അധ്യാപകർക്കായി സമർപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും ഉന്നതമായ വ്യക്തിത്വത്തിന് ഉടമയായ ഡോ. എസ്. രാധാകൃഷ്ണൻ ഉയർത്തിക്കാട്ടിയ സംഘബോധമാണ് അധ്യാപകദിനത്തിന്റെ തുടക്കത്തിന് കാരണമായത്.


കേരളത്തെ മതനിരപേക്ഷ കേരളമാക്കി മാറ്റിയ മുന്നേറ്റങ്ങളുടെയെല്ലാം മുന്നണിയിൽ എന്നും അധ്യാപകരുണ്ടായിരുന്നു. മതനിരപേക്ഷാവബോധവും വിതരണ നീതിയും എല്ലാവരെയും ഉൾച്ചേർക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനത്തെ വളർത്തുകയും ചെയ്യുന്നതിൽ കേരളത്തിലെ അധ്യാപകർ വഹിച്ച പങ്ക് നിസ്സീമമാണ്. അധ്യാപനത്തെ കേവലം ശമ്പളം കിട്ടുന്ന ഒരു തൊഴിലിനപ്പുറത്തേക്ക് അതൊരു സാമൂഹിക പ്രവർത്തനമാണ് എന്ന നിലപാടാണ് പരിവർത്തനഘട്ടത്തിൽ കേരളത്തിലെ പുരോഗമന പക്ഷത്തുനിന്ന അധ്യാപകശ്രേഷ്ഠർ കൈക്കൊണ്ടത്. ഈ നിലപാടിൽ ഇനിയും തുടരേണ്ടതുണ്ട്. എന്നാൽ സമൂഹത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായതുപോലെയുള്ള പങ്കാളിത്തം പുതുതലമുറയിലെ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. സന്നദ്ധതയുടെ ഉയർന്നതലത്തിൽ സമൂഹത്തോടൊപ്പം നിലനിന്നിരുന്ന അധ്യാപകരുടെ പിൻതലമുറയുടെ ഭാഗത്തുനിന്ന് സന്നദ്ധതയുടെ അംശങ്ങൾ ഇല്ലാതായിപ്പോകുന്നുണ്ടോ എന്നതും വിലയിരുത്താൻ കഴിയേണ്ടതുണ്ട്.


ഇതെല്ലാം ചെയ്യുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ മുന്നേറ്റങ്ങളെ സ്ഥായിവൽക്കരിക്കാൻ എങ്ങനെ കഴിയുമെന്നുള്ള ആലോചനകളും നടക്കണം. ഇനിയും മുന്നേറാൻ കഴിയണം. മുഴുവൻ കുട്ടികളുടെയും കഴിവിനെ അംഗീകരിക്കുന്നതും ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നതിനുമുള്ള തുല്യാവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി ഉറപ്പാക്കാൻ കഴിയൂ. ഒരു സമൂഹമെന്ന നിലയിൽ മുന്നോട്ടുള്ള പ്രയാണത്തിനിടയിലൂടെ ഉയർന്നുവരുന്ന പരിമിതികളെ കണ്ടെത്താനും പരിഹരിക്കാനും സ്‌കൂൾ സംവിധാനത്തിന് എങ്ങനെ കഴിയുമെന്നുള്ള ചർച്ചകളും നടക്കേണ്ടതുണ്ട്.

പരീക്ഷയ്ക്ക് ഉന്നതവിജയം നേടുന്നത് മാത്രമായി വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താൻ കഴിയില്ല. സമൂഹത്തിന്റെ സമഗ്രമുന്നേറ്റത്തിൽ സ്‌കൂൾ വിദ്യാഭ്യാസം എന്തു പങ്കുവഹിക്കണം എന്നതും സജീവമായി ചർച്ച ചെയ്യപ്പെടണം. ഇത്തരം സംവാദങ്ങൾ ജനാധിപത്യ, മതനിരപേക്ഷ നവകേരളത്തിന്റെ രൂപീകരണത്തിൽ നിർണായകമാകും. ഇന്ത്യയുടെ വൈവിധ്യവും വൈജാത്യവും ഉൾക്കൊള്ളുന്ന ഭരണഘടന അംഗീകരിച്ച ഫെഡറൽ ഘടനപോലും വെല്ലുവിളി നേരിടുന്നു.

നാനാത്വത്തിൽ ഏകത്വം എന്നതിൽനിന്ന് മാറി നാനാത്വം വേണ്ട ഏകത്വം മാത്രം മതി എന്ന നിലപാടുകൾ ഉയർന്നുവരുമ്പോൾ അതിനെതിരേ നിലപാടെടുക്കാനും ബഹുസ്വരതയിലെ സൗന്ദര്യത്തെ, ദൃഢതയെ, ഐക്യബോധത്തെ എങ്ങനെയെല്ലാം കൂടുതൽ കൂടുതൽ ശക്തിപ്പെടുത്താം എന്ന ചർച്ച കൂടി ഈ വർഷത്തെ അധ്യാപക ദിനവുമായി ബന്ധപ്പെടുത്തി നടക്കേണ്ടതുണ്ട്.

(പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)

Content Highlights:sivankutty about teacher's



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago