ഇനി മൃഗങ്ങളെ വളര്‍ത്താന്‍ ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി: നിലവിലുള്ളവയ്ക്ക് ആറു മാസത്തിനകവും പുതിയവയ്ക്ക് മൂന്നു മാസത്തിനകവും ലൈസന്‍സ് എടുക്കണം
കൊച്ചി:: ഇനി വളര്‍ത്തുമൃഗങ്ങളെ വീടുകളില്‍ പോറ്റണമെങ്കില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ളവയ്ക്ക് ആറു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്നും ഉത്തരവിലുണ്ട്. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സ് എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കാനാണ് നിര്‍ദേശം നല്‍കേണ്ടത്. പുതുതായി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."