സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ 153 ഒഴിവ്
സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ 153 ഒഴിവ്
സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ (CWC) അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍), അക്കൗണ്ടന്റ്, സൂപ്രണ്ട് (ജനറല്‍), ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സൂപ്രണ്ട് (ജനറല്‍) SRD (NE), ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് SRD (എസ്.ആര്‍.ഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുകളുണ്ട്. സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി 18 – 50 വയസാണ്. ശമ്പളം 29000 – 140000 വരെ. 1250 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, പട്ടികവിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് 400 രൂപ.
പരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ ഓണ്‍ലൈനായി നടത്തും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളെ ഇമെയില്‍ വഴി അറിയിക്കും.
യോഗ്യത, ഒഴിവുകള്‍
1 അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) – സിവില്‍ എന്‍ജിനീയറിങില്‍ ബിരുദം – 18
2 അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) – ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം – 05
3 അക്കൗണ്ടന്റ് – ബി.കോം അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിലെ എസ്.എ.എസ് അക്കൗണ്ടന്റുമാര്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ / കൊമേഴ്‌സ്യല്‍ / ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥാപനങ്ങളിലെ അക്കൗണ്ട് ഓഡിറ്റിങില്‍ മൂന്ന്് വര്‍ഷത്തെ പരിചയം – 24
4 സൂപ്രണ്ട് (ജനറല്‍)ബിരുദാനന്തര ബിരുദം – 11
5 ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് –
അഗ്രികള്‍ച്ചറില്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി അല്ലെങ്കില്‍ ബയോകെമിസ്ട്രി എന്നിവയില്‍ ബിരുദം81
6 സൂപ്രണ്ട് (ജനറല്‍) SRD (NE) –
ബിരുദാനന്തര ബിരുദം02
7 ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് SRD (NE) –
അഗ്രികള്‍ച്ചറില്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി അല്ലെങ്കില്‍ ബയോകെമിസ്ട്രി എന്നിവ മുഖ്യവിഷയമായി ബിരുദം – 10
8 ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് SRD (UT of Ladakh) – അഗ്രികള്‍ച്ചറില്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി അല്ലെങ്കില്‍ ബയോകെമിസ്ട്രി എന്നിവ മുഖ്യവിഷയമായി ബിരുദം – 02. ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന് പരമാവധി പ്രായപരിധി 28 വയസാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് : https://cewacor.nic.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."