HOME
DETAILS

ലോക്ക്ഡൗണ്‍: അശാസ്ത്രീയത തിരുത്തണം

  
backup
July 14 2021 | 19:07 PM

4564564653-2

 

മൂസ കത്തറമ്മല്‍

മഹാമാരിയില്‍നിന്ന് ജീവന്‍ സംരക്ഷിക്കാനുള്ള ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ വരുംവരായ്മകള്‍ നോക്കാതെ അനുസരിച്ച്, വ്യക്തിപരവും വിശ്വാസപരവും വൈകാരികവുമായ ഇഷ്ടാനിഷ്ടങ്ങളെ ഒഴിവാക്കിയ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ പലതും പഠിച്ചു. പക്ഷേ നമ്മുടെ ദുരന്തനിവാരണ വിദഗ്ധരും സര്‍ക്കാരും പിന്നിട്ട നാളുകളിലെ അനുഭവങ്ങളില്‍ നിന്നൊരു പാഠവും ഉള്‍ക്കൊള്ളാതെ ഇന്നലെകളിലെ തീരുമാനങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. അശാസ്ത്രീയവും യുക്തിസഹവുമല്ലാത്ത വൈരുധ്യങ്ങള്‍ നിറഞ്ഞ ചില നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.


1) ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രണ്ടാംതരംഗം ഇതിനകംതന്നെ അവസാനിക്കുമായിരുന്നു എന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും നഗര, ഗ്രാമ വ്യത്യാസമില്ലാതെ പൊതുയിടങ്ങളിലും കട കമ്പോളങ്ങളിലും കാണപ്പെടുന്ന വാഹനവ്യൂഹവും അനിയന്ത്രിതമായ ജനക്കൂട്ടവും അതാണ് സൂചിപ്പിക്കുന്നത്. അഞ്ചു ദിവസങ്ങളില്‍ ആര്‍ജിച്ചെടുത്ത ഗുണഫലങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ടു വിഫലമാക്കുന്ന കാഴ്ചകളാണെങ്ങും ദൃശ്യമാകുന്നത്. ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണായിരുന്നപ്പോള്‍ തലേന്നും പിറ്റേന്നും ഇത്രയധികം തിരക്കുണ്ടായിരുന്നില്ല.


2) നോട്ടുനിരോധനത്തിന് സമാനമായതോ അതിനേക്കാള്‍ ഭയാനകമോ ആയ സാമ്പത്തിക ഞെരുക്കത്തിലാണ് ജനങ്ങള്‍. നീണ്ട നിരയാണ് ബാങ്കുകള്‍ക്ക് മുന്‍പില്‍. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള അടച്ചിടല്‍ മൂലം പണിയും പണവുമില്ലാതെ നട്ടംതിരിയുമ്പോള്‍, ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ വായ്പയെടുക്കുന്നതിനാണ് അധികപേരും ക്യൂ നില്‍ക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ എവിടെയാണെങ്കിലും തിരക്ക് വര്‍ധിക്കുമെന്ന യാഥാര്‍ഥ്യബോധം സര്‍ക്കാര്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളണം.


3) രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി കാറ്റഗറിയില്‍ വരുന്ന ആരാധനാലയങ്ങളുടെ വിസ്തൃതി വ്യത്യാസമില്ലാതെ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഒരേസമയം 15 പേര്‍ക്കാണ് പ്രവേശനാനുമതി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വിസ്തൃതിക്കനുസൃതമായി പ്രവേശനത്തിന് ഏറ്റക്കുറച്ചിലുണ്ട്. ആരാധനാലയങ്ങള്‍ പത്ത് ചതുരശ്ര മീറ്ററിനും നൂറു ചതുരശ്ര മീറ്ററിനും 15 പേര്‍! ഇത് എന്ത് നീതി ശാസ്ത്രമാണ്. നീതി ബോധമില്ലാത്ത ഈ നിയന്ത്രണങ്ങളില്‍ വിശ്വാസപരമായി ഏറെ സഹിക്കുകയും ത്യജിക്കുയും ചെയ്യേണ്ടുന്നത് മുസ്‌ലിം സമുദായമാണ്. നിര്‍ബന്ധമായ ജുമുഅ നിസ്‌കാരത്തിന് ഇളവില്ല! വെള്ളിയാഴ്ച ഉച്ച സമയത്ത് ചുരുങ്ങിയത് നാല്‍പത് പേരുടെ പങ്കാളിത്തത്തോടെ പള്ളികളില്‍ വച്ച് നിര്‍ബന്ധമായും നിര്‍വഹിക്കപ്പെടേണ്ടതാണ് ജുമുഅ നിസ്‌കാരം. സമ്പൂര്‍ണ ലോക്ക്ഡൗണില്ലാത്ത, ഏതാണ്ട് എല്ലാ മേഖലകളിലും ഇളവ് അനുവദിച്ച വെള്ളിയാഴ്ചകളില്‍ ഉച്ച സമയത്ത് അര മണിക്കൂര്‍ സമയം ഒരു സമുദായത്തിന്റെ നിര്‍ബന്ധ വിശ്വാസകര്‍മം നിര്‍വഹിക്കുന്നതിനു കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കാത്തത് സാമാന്യ നീതിയുടെ നിരാകരണമാണ്.
4) കടകളെ ഇനം തിരിച്ച് വ്യത്യസ്ത ദിവസങ്ങളില്‍ തുറക്കുന്നതിനാല്‍ വീട്ടാവശ്യത്തിനുള്ള രണ്ടു സാധനം ആവശ്യമുള്ളയാള്‍ക്ക് രണ്ടു ദിവസം പുറത്തിറങ്ങേണ്ടി വരുന്നു. എല്ലാ കടകളും ഒരുമിച്ച് തുറന്നാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago