HOME
DETAILS
MAL
സിൽവർലൈൻ ഹരജി ഇന്ന് പരിഗണിക്കും ; കെ-റെയിലിനെതിരേ റെയിൽവേ മന്ത്രാലയം
backup
September 26 2022 | 03:09 AM
കൊച്ചി • സിൽവർ ലൈൻ പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ-റെയിലിനെതിരേ കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ കെ-റെയിൽ നൽകുന്നില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ അലൈൻമെൻ്റിന് ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്മെന്റ കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) നൽകിയിട്ടില്ലെന്നാണ് റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് രണ്ടുതവണ കെ.ആർ.ഡി.സി.എല്ലിന് കത്ത് നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആർ അപൂർണമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."