സംസ്ഥാന കാര്യാലയം പണിയുന്നതിന്റെ മറവില്‍ സ്വന്തം വീട് നിര്‍മ്മാണം; ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍
തിരുവനന്തപുരം: സംസ്ഥാന കാര്യാലയം പണിയുന്നതിന്റെ മറവില്‍ സ്വന്തം വീട് നിര്‍മ്മിച്ചു എന്ന ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സേവ് ബി.ജെ.പി ഫോറം എന്ന പേരിലാണ് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന് എന്നിവര്‍ക്കെതിരെയാണ് ആരോപണം.
സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മ്മിച്ച നേതാവിനെതിരെ നടപടി വേണം. വി.വി രാജേഷ് , സി.ശിവന്‍കുട്ടി, എം.ഗണേശന് എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയാണ് പോസ്റ്റര്‍ സ്ഥാപിച്ചത്. സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, ഉത്തരവാദികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ചില സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. രാത്രി സ്ഥാപിച്ച പോസ്റ്റര്‍ രാവിലെ തന്നെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ബി.ജെ.പി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് നിര്‍മ്മിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."