HOME
DETAILS
MAL
അബുദാബി-ദുബായ്, ദുബായ്-ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റ്; ഇത്തിഹാദ് യാത്രാ ട്രെയിന്‍ 2024ല്‍ ഓടിത്തുടങ്ങും
backup
September 26 2022 | 06:09 AM
അബുദാബി: ഇത്തിഹാദ് റെയിലിനു കീഴില്‍ അബുദാബിയില്‍ നിന്ന് ഫുജൈറ വരെ യാത്രാ ട്രെയിന്‍ ഓടിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍. ഇതിനായി ഫ്രാന്‍സ് സര്‍ക്കാര്‍ കമ്പനിയായ എസ്.എന്‍.സി.എഫ് ഇന്റര്‍നാഷനല്‍, അല്‍സ്റ്റോം, പ്രോഗ്രസ് റെയില്‍, തേല്‍സ് ഗ്രൂപ്പ് എന്നീ രാജ്യാന്തര മുന്‍നിര കമ്പനികളുമായി കരാര്‍ ഒപ്പുവച്ചു.
2024ല്‍ യാത്രാ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണു പ്രതീക്ഷ. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ അബുദാബി-ദുബായ്, ദുബായ്-ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റ് മതിയാവും. അതായത് അബുദാബിയില്‍ നിന്ന് 100 മിനിറ്റ് കൊണ്ട് നേരിട്ട് ഫുജൈറയിലെത്താം. യു.എ.ഇയിലെ ഗതാഗത രംഗത്തെ വലിയമുന്നേറ്റങ്ങളിലൊന്നാണ് ഇത്തിഹാദ് റെയില്‍. 2015ലാണ് തുടക്കം. നിലവില്‍ അബുദാബി അല്‍ ദഫ്റ ഷാ ഹബ്ഷന്‍ വാതക മേഖലയില്‍നിന്നു റുവൈസ് തുറമുഖം വരെ ചരക്കുനീക്കം നടത്തിവരുന്നു.
റെയില്‍ നടത്തിപ്പ്, അറ്റകുറ്റപ്പണി, റെയില്‍ വികസനം, ട്രെയിന്‍ വിതരണം, ശില്പശാല, പരിശീലനം, പാസഞ്ചര്‍ സ്റ്റേഷനുകളുടെ നത്തിപ്പ്, രൂപകല്പന, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം എന്നിവയെല്ലാം ഉള്‍പ്പെടുന്ന കരാറുകളാണ് ഒപ്പുവച്ചത്. യു.എ.ഇയുടെ സൗദി അതിര്‍ത്തി മുതല്‍ ഫുജൈറ വരെ 1,200 കിലോമീറ്റര്‍ നീളുന്നതാണ് ഇത്തിഹാദ് റെയില്‍ ശൃംഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."